Asianet News MalayalamAsianet News Malayalam

ടാറ്റയുടെ ആ കരുത്തനെ സ്വന്തമാക്കി മന്ദിര ബേദി

മന്ദിര ബേദിയും ഭർത്താവും പുത്തൻ കാറിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രങ്ങൾ ടാറ്റ മോട്ടോർസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Mandira Bedi recently added a brand new Tata Nexon EV to her garage
Author
Mumbai, First Published Aug 10, 2020, 9:39 AM IST

ചലച്ചിത്ര നടി, ഫാഷൻ ഡിസൈനര്‍, ടെലിവിഷന്‍ അവതാരക തുടങ്ങിയ നിലകളിലൊക്കെ പ്രസിദ്ധയായ മന്ദിര ബേദിയുടെ ഇനിയുള്ള യാത്രകള്‍ ടാറ്റ നെക്‌സോൺ ഇവിയില്‍. മന്ദിര ബേദിയും ഭർത്താവും പുത്തൻ കാറിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രങ്ങൾ ടാറ്റ മോട്ടോർസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് ടാറ്റ നെക്‌സോൺ-ഇവി 2020 ജനുവരിയിലാണ് വിപണിയിലെത്തിയത്. മാര്‍ച്ചില്‍ വാഹനത്തിന്‍റെ ഡെലിവറിയും തുടങ്ങി. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിലാണ് വാഹനത്തിന്‍റെ രൂപകൽപ്പന. പുതിയ രൂപകൽപ്പന നെക്‌സോണിന്റെ ശക്തവും ലക്ഷ്യബോധമുള്ളതുമായ നിലപാടിനെ കൂടുതൽ ശക്തമാക്കുന്നു. വേറിട്ടു നിൽക്കുന്ന റോഡ് സാന്നിധ്യം,   സ്ലിം, വൈഡ് ഗ്രിൽ-കം-ലാമ്പ്,  സ്പോർട്ടി സെൻട്രൽ ഗ്രില്ലുള്ള ബമ്പർ എന്നീ പ്രത്യേകതകളുമുണ്ട്. അകത്ത്, ആധുനിക ഡിസൈൻ, വിശാലമായ ഇന്റീരിയറുകൾ, പ്രീമിയം സൗണ്ട് മാനേജുമെന്റ് എന്നിവ ഉപയോഗിച്ച് നെക്‌സൺ ഇവി ക്യാബിൻ ഒരു ശാന്തമായ ഡ്രൈവ് നൽകുന്നു. ഏഴ് ഇഞ്ച് ഹർമാൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഈ വാഹനത്തിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്ഇബിഡി ബ്രേക്കിങ്ങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

13.99 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയുള്ള വാഹനമാണ് നെക്‌സോണ്‍ ഇവി. എന്നാല്‍, ഏത് വേരിയന്റാണ് മന്ദിര സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. നെക്‌സോണ്‍ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയ മന്ദിരയേയും ഭര്‍ത്താവിനെയും അഭിനന്ദിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വിഭാഗം ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios