നഗരത്തിന്‍റെ പ്രധാന സിഗ്നലുകളില്‍ എല്ലാം ഈ ബൊമ്മ പൊലീസുണ്ട്. ഒറ്റനോട്ടത്തില്‍ ശരിക്കുള്ള പൊലീസ്. സൂക്ഷിച്ച് നോക്കാതെ സംഗതി പിടികിട്ടില്ല. 

തിരക്കേറിയ സിഗ്നലുകളില്‍ ഗതാഗതം നിയന്ത്രിക്കലാണ് പൊലീസിന്‍റെ എപ്പോഴത്തെയും തലവേദന. എന്നാല്‍ ബെംഗലുരുവില്‍(Bengaluru) ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് പൊലീസ് (Traffic Police). ബെംഗലുരുവില്‍ ക്യാമറയെ വെട്ടിച്ച് വച്ച് വരെ നിയമലംഘനം തുടര്‍കഥയാണ് . വാഹനങ്ങളുടെ തിരക്കും ഗതാഗത കുരുക്കും അഴിയാറുമില്ല(Bengaluru traffic). ഇതോടെയാണ് 'ബൊമ്മ പൊലീസിനെ'(Mannequins) രംഗത്തിറക്കിയത്.

മുഖ്യമന്ത്രി ബൊമ്മയ് അല്ല ശരിക്കുള്ള 'പൊലീസ് ബൊമ്മ'. നഗരത്തിന്‍റെ പ്രധാന സിഗ്നലുകളില്‍ എല്ലാം ഈ ബൊമ്മ പൊലീസുണ്ട്. ഒറ്റനോട്ടത്തില്‍ ശരിക്കുള്ള പൊലീസ്. സൂക്ഷിച്ച് നോക്കാതെ സംഗതി പിടികിട്ടില്ല. നിയമലംഘകരെ നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമ്മില്ലെന്നാണ് ബെംഗലുരു പൊലീസ് പറയുന്നത്. പ്രധാനപ്പെട്ട സിഗ്നലുകളില്‍ എല്ലാം പൊലീസ് ബൊമ്മ സ്ഥാപിച്ചിട്ടുണ്ട്.

ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ട പൊലീസുകാരുടെ എണ്ണം അപര്യാപ്തമായതോടെയാണ് ബെംഗലുരു സിറ്റി കമ്മീഷ്ണര്‍ പുതിയ ആശയം മുന്നോട്ട് വച്ചത്. എന്തായാലും ബൊമ്മ പൊലീസ് ഹിറ്റായതോടെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലേക്കും ഇതേ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ് പൊലീസ്. ഗതാഗത നിയമലംഘനങ്ങളും ട്രാഫിക്കും നിയന്ത്രിക്കാന്‍ ഒരു പോലെ പാടുപെടുന്ന ബെംഗലുരു പൊലീസിന് ഒരു പരിധിവരെ സഹായകരമാണ് ഈ ബൊമ്മ പൊലീസ്.

YouTube video player

പൊലീസ് യൂണിഫോമും റിഫ്ലക്ടര്‍ ജാക്കറ്റും തൊപ്പിയും ബൂട്ടും മാസ്കും അണിഞ്ഞ് നില്‍ക്കുന്ന പൊലീസ് ബൊമ്മയെ അത്ര വേഗത്തില്‍ തിരിച്ചറിയാനും സാധിക്കില്ല. അതുകൊണ്ട് തന്നെ വെട്ടിത്തിരിഞ്ഞ് പോകാന്‍ നോക്കുന്ന സ്ഥിരം നിയമലംഘകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവുമെന്ന് ഉറപ്പാണ്.