Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടച്ച് സ്‌ക്രീന്‍; ഞെട്ടേണ്ട, ഇത് പുത്തന്‍ അള്‍ട്ടോ!

സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ ഫീച്ചറുകളാല്‍ സമ്പന്നമാകുകയാണ് 

Maruti Alto 800 VXI+ Launched In India
Author
Mumbai, First Published Dec 19, 2019, 11:15 PM IST

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടച്ച് സ്‌ക്രീന്‍; പാവങ്ങളുടെ വോള്‍വോയെ സമ്പന്നമാക്കി മാരുതി!

ഇന്ത്യയില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ ചെറുകാറാണ് മാരുതി സുസുക്കിയുടെ അള്‍ട്ടോ. സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങളെ പൂവണിയിച്ച മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡല്‍.  ഇപ്പോഴിതാ ഫീച്ചറുകളാല്‍ സമ്പന്നമാകുകയാണ് അള്‍ട്ടോ. വാഹനത്തിന്‍റെ VXi+ വേരിയന്‍റ് മാരുതി അവതരിപ്പിച്ചു. 

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ പുതിയ VXi+ വേരിയന്റിലെ പ്രധാന സവിശേഷത.  3.80 ലക്ഷം രൂപയാണ് പുതിയ മോഡലിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും VXi+ വേരിയന്റില്‍ ഇടംനേടിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് എന്നിവയാണ് അള്‍ട്ടോയില്‍ സുരക്ഷയൊരുക്കുന്നത്. 

ഇന്റീരിയറില്‍ ഏതാനും ഫീച്ചറുകള്‍ കൂടിയതും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തതൊഴിച്ചാല്‍ മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലുമൊന്നും കാര്യമായ മറ്റം വരുത്തിയിട്ടില്ല. 

നിലവില്‍ അള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് അള്‍ട്ടോ നിരയിലുള്ളത്.  രാജ്യത്തെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷയും ഒരുക്കി അള്‍ട്ടോയെ അടുത്തിടെയാണ് മാരുതി പുറത്തിറക്കിയത്. 

എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ അള്‍ട്ടോ എത്തുന്നത്.  ബോഡി കൂടുതല്‍ ദൃഡമാക്കിയതിനൊപ്പം വാഹനത്തിന്‍റെ രൂപത്തിലും മാറ്റങ്ങളുണ്ട്. 

796 സിസി പെട്രോള്‍ എന്‍ജിനാണ് ഈ ആള്‍ട്ടോയുടെ ഹൃദയം. 47 ബിഎച്ച്പി പവറും 69 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

ഈ കാര്‍ നിരത്തിലെത്തി അടുത്തിടെ 19 വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ ഈ ഹാച്ച് ബാക്കിന്‍റെ  38 ലക്ഷം യൂണിറ്റുകളാണ് മാരുതു വിറ്റഴിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും അള്‍ട്ടോയാണെന്ന് മാരുതി സുസുക്കി പറയുന്നു. 

2000 -ലാണ് ആദ്യ അള്‍ട്ടോയെ വിപണിയിൽ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു.  2008ല്‍ അള്‍ട്ടോയുടെ ആദ്യ പത്ത് ലക്ഷം തികഞ്ഞു. 2012ല്‍ ഇത് 20 ലക്ഷമായി ഉയര്‍ന്നു. 2016ല്‍ ഇത് 30 ലക്ഷമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം അള്‍ട്ടോ കൂടി നിരത്തിലേക്കെത്തി. മാരുതിയുടെ ആദ്യ ബിഎസ്-6 എന്‍ജിന്‍ വാഹനവും അള്‍ട്ടോയാണ്. 
 

Follow Us:
Download App:
  • android
  • ios