ബലേനോയുടെ വിലയെക്കുറിച്ചും പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളിയുമായി എങ്ങനെ താരതമ്യം ചെയ്യുന്നുവെന്നും വിശദമായി നോക്കാം. 

മാരുതി സുസുക്കി സിഎൻജിയിൽ പ്രവർത്തിക്കുന്ന ബലേനോ ഇന്ത്യയിൽ അവതരിപ്പിച്ചു. 8.28 ലക്ഷം രൂപ മുതൽ 9.21 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഡൽഹി) വിലയിലാണ് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിനൊപ്പം വാഹനത്തെ അവതരിപ്പിച്ചത്. ഈ സെഗ്മന്‍റിലെ ആദ്യത്തെ സിഎൻജി പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലേനോ. അതിന്റെ പെട്രോൾ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ബലെനോ സിഎൻജി ഓരോ അനുബന്ധ ട്രിമ്മിനും 95,000 രൂപയോളം വില കൂടുതലാണ്. ഇതും ഒപ്പം പുറത്തിറക്കിയ XL6 സിഎൻജിയും സിഎൻജിയും ട്രീറ്റ്മെന്റ് ലഭിക്കുന്ന ആദ്യത്തെ നെക്സ മോഡലുകളാണ്. ബലേനോയുടെ വിലയെക്കുറിച്ചും പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളിയുമായി എങ്ങനെ താരതമ്യം ചെയ്യുന്നുവെന്നും വിശദമായി നോക്കാം. 

എഞ്ചിനും ഇന്ധനക്ഷമതയും
സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന്റെ അതേ 1.2-ലിറ്റർ, ഫോർ-സിലിണ്ടർ, K12N എഞ്ചിനാണ് ബലേനോ സിഎൻജി ഉപയോഗിക്കുന്നത്. എന്നാൽ സിഎൻജി സ്പെക്കിൽ, ഇത് പെട്രോൾപതിപ്പിൽ ഉൽപ്പാദിപ്പിക്കുന്ന 90hp, 113Nm ടോർക്കിൽ നിന്ന് വ്യത്യസ്തമായി 77.5hp ഉം 98.5Nm ഉം ഉത്പാദിപ്പിക്കുന്നു. ബലെനോ സിഎൻജിക്ക് ബൂട്ടിൽ 55 ലിറ്റർ സിഎൻജി ടാങ്ക് ലഭിക്കുന്നു. അതായത് പെട്രോൾ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൂട്ട് കപ്പാസിറ്റിയും ഗണ്യമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്നു.

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന ആദ്യ സിഎൻജി എസ്‌യുവിയാകാൻ മാരുതി ബ്രെസ

മിക്ക സിഎൻജി മോഡലുകളുടെയും കാര്യത്തിലെന്നപോലെ, ബലേനോ സിഎൻജിയും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ, എഎംടി അല്ല. ബലെനോ സിഎൻജിക്ക് 30.61 കിലോമീറ്റർ / കിലോ ഇന്ധനക്ഷമത നൽകാൻ കഴിയുമെന്ന് മാരുതി അവകാശപ്പെടുന്നു. ബലെനോ സിഎൻജി ടൊയോട്ട പതിപ്പായ ഗ്ലാൻസ സിഎൻജി ആയും വരും. മൂന്ന് വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഗ്ലാൻസ സിഎന്‍ജിയുടെ വില പ്രഖ്യാപനവും ഉടൻ നടക്കും. 

ട്രിമ്മുകളും ഫീച്ചറുകളും
ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് ബലെനോയിൽ മാരുതി വാഗ്ദാനം ചെയ്യുന്നത് മിഡ്-സ്പെക്ക് ഡെൽറ്റ, സീറ്റ ട്രിമ്മുകളിൽ മാത്രമാണ്. ഇതിനു വിപരീതമായി, ടോപ്-സ്പെക്ക് V ട്രിം ഉൾപ്പെടെ മൂന്ന് ട്രിമ്മുകളിൽ ടൊയോട്ട ഗ്ലാൻസ സിഎനജി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഒരു ഗ്ലാൻസ സിഎൻജിയുടെ ടോപ്പ് എൻഡ് ബലെനോ സിഎൻജിയേക്കാൾ കൂടുതൽ ഫീച്ചറുകളായിരിക്കും.

എന്നിരുന്നാലും, സെറ്റ ട്രിമ്മിലുള്ള ബലേനോ സിഎൻജി, LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16-ഇഞ്ച് അലോയ്‌കൾ, സ്‍മാര്‍ട്ട് പ്ലേ പ്രോ പ്ലസ് സിസ്റ്റമുള്ള 7.0-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റന്റ്, OTA അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ ടെക്‌നോളജി, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയർബാഗുകളും ഒരു റിയർ വ്യൂ ക്യാമറയും ലഭിക്കും.

എതിരാളികൾ
വരാനിരിക്കുന്ന ടൊയോട്ട ഗ്ലാൻസ സിഎൻജിയിൽ നിന്ന് ബലെനോ സിഎൻജിയും നേരിട്ടു മത്സരിക്കും. ടാറ്റാ അള്‍ട്രോസ്, ഹ്യുണ്ടായി ഐ20 , ഹോണ്ട ജാസ് എന്നിവയുമായും ബലേനോ മത്സരിക്കുന്നുണ്ട്. എന്നാൽ പിന്നീടുള്ള ഈ മൂന്ന് മോഡലുകൾക്ക് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റ് ലഭിക്കുന്നില്ല.

ബ്രെസ കോംപാക്റ്റ് എസ്‌യുവിയുടെ ഒരു സിഎൻജി പതിപ്പും മാരുതിയുടെ പണിപ്പുരയില്‍ ഉണ്ട്. ഇത് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സിഎൻജി മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.