Asianet News MalayalamAsianet News Malayalam

ബലേനോയുടെ മുന്നില്‍ പപ്പടമായി, ഐ20യുടെ വിഹിതം കവര്‍ന്ന് ടാറ്റ!

രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വാഹന ശ്രേണിയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ മിന്നുംപ്രകടനവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ

Maruti Baleno Wins The Sales Reports In September 2020
Author
Mumbai, First Published Oct 5, 2020, 2:37 PM IST

2020 സെപ്റ്റംബറിൽ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വാഹന ശ്രേണിയിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ മിന്നുംപ്രകടനവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ ബലേനോ.  19,433 യൂണിറ്റുകളുമായി മാരുതി സുസുക്കി ബലേനോ ഒന്നാം സ്ഥാനത്ത് തുടർന്നു. 2019 ൽ ഇതേ കാലയളവിൽ ഇത് 11,420 യൂണിറ്റായിരുന്നു. കടുത്ത പ്രതിസന്ധിക്കിടയിലും 8,000 യൂണിറ്റുകൾ കൂടി വിറ്റുകൊണ്ടാണ് ഹാർടെക് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ബലേനോവൻ കുതിച്ചുചാട്ടം നടത്തിയത്.  70 ശതമാനത്തിന്റെയാണ് വളര്‍ച്ച. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചർ കാറാണിത്.

9,852 യൂണിറ്റുമായി ഹ്യുണ്ടായി എലൈറ്റ് i20 പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ രണ്ടാം സ്ഥാനത്തെത്തി. 2019 ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 10,141 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കുറവാണ്. 

അതേസമയം അള്‍ട്രോസുമായി പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ഈ വർഷം തുടക്കത്തിൽ എത്തിയ ടാറ്റ മോട്ടോഴ്‍സ് മികച്ച വിൽപ്പന കണക്കുകൾ സ്വന്തമാക്കി. 5,952 യൂണിറ്റുകൾ വിറ്റഴിച്ചാണ് ടാറ്റ അൾട്രോസ് വരവറിയിച്ചത്. വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.  4,951 യൂണിറ്റുകൾ രേഖപ്പെടുത്തിയ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ ടാറ്റയ്ക്ക് 20 ശതമാനം വളർച്ച നേടാനും സാധിച്ചിട്ടുണ്ട്. 

പോളോയുടെ 1,585 യൂണിറ്റുകൾ 2020 സെപ്റ്റംബറിൽ ഫോക്‌സ്‌വാഗണ്‍ വിറ്റഴിച്ചു. ഫോർഡ് ഫ്രീസ്റ്റൈൽ 761 യൂണിറ്റുകൾ നേടി. എന്നാല്‍ മുഖവും എഞ്ചിനും മിനിുക്കി അടുത്തിടെ എത്തിയ ഹോണ്ടയുടെ ജാസ് ഹാച്ച്ബാക്കിന്‍റെ പ്രകടനം ദയനീയമായിരുന്നു. വെറും 748 യൂണിറ്റ് ജാസുകൾ മാത്രമാണ് ഹോണ്ടയ്‍ക്ക് വില്‍ക്കാന്‍ സാധിച്ചത്. 

Follow Us:
Download App:
  • android
  • ios