Asianet News MalayalamAsianet News Malayalam

മുന്നിലെത്താൻ ഇത്രയും എണ്ണത്തിന്‍റെ കുറവ് മാത്രം, ബ്രസയുടെ ചങ്കിടിപ്പിച്ച് ടാറ്റാ നെക്സോണ്‍!

927 യൂണിറ്റുകളുടെ വിൽപ്പന വിടവ് മാത്രമുള്ള നെക്‌സോൺ , ബ്രെസയ്ക്ക് കടുത്ത മത്സരമാണ് നൽകുന്നത്.

Maruti Brezza vs Tata Nexon In 2022 September Sales
Author
First Published Oct 7, 2022, 12:12 PM IST

പുതിയതും പുതുക്കിയതുമായ മോഡലുകളുടെ വരവോടെ, രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിൽ മത്സരം ശക്തമാകുകയാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി ബ്രെസ അതിന്റെ രണ്ടാം തലമുറയിലേക്ക് പ്രവേശിച്ചപ്പോൾ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയ്ക്ക് ചെറിയ അപ്‌ഡേറ്റുകൾ ലഭിച്ചു. പുതിയ വേരിയന്റുകളുടെയും പ്രത്യേക പതിപ്പുകളുടെയും കൂട്ടിച്ചേർക്കലോടെ ടാറ്റ നെക്‌സോൺ മോഡൽ ലൈനപ്പ് വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചു. 2022 സെപ്റ്റംബറിൽ, മാരുതി ബ്രെസയുടെ മൊത്തം വിൽപ്പന 15,445 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ മാസത്തെ 1,874 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച.

വില കുറഞ്ഞ ഈവി'; ടാറ്റ ബുക്കിംഗ് തുടങ്ങുക ഈ ദിവസം, ആദ്യ പതിനായിരം പേര്‍ക്ക് മോഹവില!

724 ശതമാനം എന്ന വൻ വളർച്ചയോടെ ബ്രെസ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി മാറി. 2021 സെപ്‌റ്റംബറിലെ 9,211 യൂണിറ്റുകളിൽ നിന്ന് 14,518 യൂണിറ്റുകളുടെ വിൽപ്പനയുമായിട്ടാണ് ടാറ്റ നെക്‌സോണ്‍ തൊട്ടു പിന്നിൽ എത്തിയത്. 927 യൂണിറ്റുകളുടെ വിൽപ്പന വിടവ് മാത്രമുള്ള നെക്‌സോൺ , ബ്രെസയ്ക്ക് കടുത്ത മത്സരമാണ് നൽകുന്നത്.

മൈൽഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ മാരുതി ബ്രെസ്സ വരുന്നത്. ഈ എഞ്ചിൻ 102 bhp കരുത്തും 137 Nm ടോര്‍ഖും നൽകുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ പാഡിൽ ഷിഫ്‌റ്ററുകളുള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയ്‌ക്കൊപ്പം ഇത് സ്വന്തമാക്കാം. 20.15 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പുതിയ ബ്രെസ്സ വാഗ്ദാനം ചെയ്യുന്നതെന്ന് മാരുതി സുസുക്കി പറയുന്നു.

ഈ വണ്ടിക്കായി മാരുതി ഷോറൂമുകളില്‍ തള്ളിക്കയറ്റം, ആവശ്യക്കാരധികവും ഈ പതിപ്പിന്!

ടാറ്റ നെക്സോൺ 1.2 എൽ ടർബോ പെട്രോൾ (118 ബിഎച്ച്പി/170 എൻഎം), 1.5 എൽ ഡീസൽ (108 ബിഎച്ച്പി/260 എൻഎം) എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മാനുവൽ, എഎംടി ഗിയർബോക്സുകൾ ഓഫറിൽ ലഭ്യമാണ്. കോംപാക്ട് എസ്‌യുവിക്ക് സിറ്റി, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്. ബ്രെസ്സ പെട്രോൾ ഹൈബ്രിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, നെക്‌സോൺ പെട്രോൾ കൂടുതൽ ശക്തവും മൈലേജ് അൽപ്പം കുറവുമാണ് (17.5kmpl). എന്നിരുന്നാലും, നെക്‌സോൺ ഡീസൽ ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മാരുതി ബ്രെസ്സ അൽപ്പം നീളവും ഉയരവുമുള്ളതാണ്, അത് കൂടുതൽ ലെഗ്‌റൂമും ഹെഡ്‌റൂമും നല്‍കുന്നു. വിശാലമായ ഷോൾഡർ റൂം വാഗ്ദാനം ചെയ്യുന്നു. ടാറ്റ നെക്സോണിന് 350 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്, ഇത് ബ്രെസ്സയേക്കാൾ 22 ലിറ്റർ കൂടുതലാണ്.

"നെഞ്ചാണേലഞ്ചിക്കൊഞ്ചണ കണ്ണഞ്ചുന്നൊരു ചെഞ്ചൊടിമാരൻ.." മൊഞ്ചനായി ടാറ്റാ പഞ്ച്, നെഞ്ച് നീറി എതിരാളികള്‍!

Follow Us:
Download App:
  • android
  • ios