Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കും മൈലേജില്‍, മോഹവിലയില്‍ പുത്തന്‍ സെലേരിയോ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം!

2014-ൽ ലോഞ്ച് (Launch) ചെയ്യുകയും പിന്നീട് 2018-ൽ നവീകരിക്കുകയും ചെയ്‍ത മോഡലിന്‍റെ പുതിയ രൂപമാണ് നാളെ വിപണിയില്‍ അവതരപ്പിക്കപ്പെടുക

Maruti Celerio 2021 to launch tomorrow
Author
Mumbai, First Published Nov 9, 2021, 4:09 PM IST
  • Facebook
  • Twitter
  • Whatsapp

പുതിയ തലമുറ മാരുതി സെലേറിയോ (Maruti Celerio) നാളെ ഇന്ത്യൻ വിപണിയില്‍ എത്തും.  2014-ൽ ലോഞ്ച് (Launch) ചെയ്യുകയും പിന്നീട് 2018-ൽ നവീകരിക്കുകയും ചെയ്‍ത മോഡലിന്‍റെ പുതിയ രൂപമാണ് നാളെ വിപണിയില്‍ അവതരപ്പിക്കപ്പെടുക.  പുതിയ സെലേറിയോയ്‌ക്കുള്ള ബുക്കിംഗ് (Booking) അടുത്തിടെ ആരംഭിച്ചിരുന്നു.

ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ ഇതായിരിക്കുമെന്ന് അവകാശപ്പെടുന്നതല്ലാതെ മാരുതി കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചിട്ടില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 26 കിലോമീറ്റർ മൈലേജ് നൽകാൻ പുത്തന്‍ സെലേരിയോയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കിയുടെ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ സെലേറിയോ. സ്വിഫ്റ്റ്, ബലേനോ എന്നിവയ്ക്ക് സമാനമാണ് വാഹനം.  നിലവിലുള്ള മോഡലിനേക്കാൾ നീളവും വീതിയും ഉയരവുമുള്ളതായിരിക്കും പുതിയ സെലേരിയോ. വിശാലമായ ക്യാബിൻ വാഗ്ദാനം ചെയ്യുന്ന നീളമുള്ള വീൽബേസും ഇതിന് ഉണ്ടാകും.

ഡിസൈനിനെ സംബന്ധിച്ചിടത്തോളം, പുതിയ സെലേറിയോയുടെ പുറംഭാഗം അൽപ്പം നവീകരിച്ചിട്ടുണ്ട്. ടീസറുകളും സ്പൈ ഷോട്ടുകളും സംബന്ധിച്ചിടത്തോളം മുൻഭാഗം നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്‍തമായി കാണപ്പെടുന്നു. പുനർരൂപകൽപ്പന ചെയ്‍ത ബമ്പറുകളും കറുത്ത പ്ലാസ്റ്റിക്കിൽ കൂടുതൽ ആകർഷകമായ എയർ ഇൻടേക്കുകളും ഓവൽ ആകൃതിയിലുള്ള ഗ്രില്ലും ക്രോം ബാറും വാഹനത്തിലുണ്ട്. 

ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമായ 7 ഇഞ്ച് ടോക്കുസ്‌ക്രീൻ സിസ്റ്റത്തിലൂടെ പ്രവർത്തിക്കുന്ന സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ചേർക്കുന്നതിനായി പുതിയ മാരുതി സെലേറിയോയുടെ ഇന്റീരിയറില്‍ ഒരു പുനർരൂപകൽപ്പന ചെയ്‍ത ഡാഷ്‌ബോർഡ് ഇടംപിടിക്കും. ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനുള്ള പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും സെലേറിയോയ്ക്ക് ലഭിക്കും. എസി വെന്റുകൾ, സ്റ്റിയറിംഗ് വീൽ എന്നിവയും പുനർരൂപകൽപ്പന ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പിൻഭാഗത്ത് സെലേറിയോ യാത്രക്കാർക്ക് കൂടുതൽ ഇടം നൽകാൻ സാധ്യതയുണ്ട്. 

സുരക്ഷയെ സംബന്ധിച്ചിടത്തോളം, മാരുതി സെലേറിയോയ്ക്ക് രണ്ട് മുൻ എയർബാഗുകൾ, EBD ഉള്ള എബിഎസ് ബ്രേക്കുകൾ, ISOFIX ആങ്കറുകൾ, ക്യാമറയുള്ള റിവേഴ്‌സിംഗ് സെൻസറുകൾ എന്നിവ നൽകാനാണ് സാധ്യത.  പുതിയ സെലേറിയോയുടെ ഹൃദയമായി നാല് സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി ഉപയോഗിക്കുക. സ്വിഫ്റ്റ് പോലുള്ള മറ്റ് മോഡലുകൾക്കും കരുത്ത് പകരുന്ന എഞ്ചിനാണിത്. പരമാവധി 83 എച്ച്പിയും 115 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. പുതിയ 1.0 ലിറ്റർ K10C സീരീസ് മൂന്ന് സിലിണ്ടർ ഡ്യുവൽജെറ്റ് എഞ്ചിൻ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇത് സെലേറിയോയെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലോ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോ ഘടിപ്പിക്കാനും സാധ്യതയുണ്ട്.

പുതിയ സെലേറിയോയുടെ വില 4.50 ലക്ഷം രൂപയ്ക്ക് മുകളിൽ ആരംഭിക്കാനാണ് സാധ്യത. മുൻ തലമുറ സെലേറിയോയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 4.66 ലക്ഷം രൂപ ആയിരുന്നു. ടോപ്പ്-സ്പെക്ക് ട്രിമ്മിനായി ആറ് ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയായി നല്‍കണമായിരുന്നു. 

Courtesy: Hindustan Times Auto

Follow Us:
Download App:
  • android
  • ios