Asianet News MalayalamAsianet News Malayalam

'എണ്ണ' വേണ്ടാത്ത എര്‍ടിഗയുമായി മാരുതി!

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വാഗണ്‍ ആര്‍ നിരത്തിലെത്തുന്നതിന് മുമ്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകള്‍ 

Maruti Ertiga electric will launch soon As Maruti Suzukis Second Electric Car India
Author
Mumbai, First Published Jul 17, 2019, 3:52 PM IST

മാരുതി സുസുക്കിയുടെ എര്‍ടിഗ എം പി വിയുടെ പുത്തന്‍ പതിപ്പ്  കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. സെഗ്മെന്‍റില്‍ മികച്ച വില്‍പ്പന നേടി മുന്നേറുന്ന വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ വാര്‍ത്തകള്‍. 

മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വാഗണ്‍ ആര്‍ നിരത്തിലെത്തുന്നതിന് മുമ്പുതന്നെയാണ് രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. 

എംപിവി ശ്രേണിയില്‍ എര്‍ടിഗയ്‍ക്കുള്ള ജനപ്രീതി കണക്കിലെടുത്താണ് വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യ ഇലക്ട്രിക് വാഹനമായ വാഗണ്‍ ആര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും തൊട്ടു പിന്നാലെ ഇലക്ട്രിക് എര്‍ടിഗയുടെ നിര്‍മാണം കമ്പനി തുടങ്ങിയേക്കുമെന്നാണ് സൂചന. 

ടൊയോട്ടയുമായുള്ള സഹകരണത്തിലൂടെയായിരിക്കും ഇലക്ട്രിക് എര്‍ടിഗ ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. സാധാരണ എര്‍ടിഗയെക്കാള്‍ വലിപ്പമുണ്ടായിരിക്കും ഈ മോഡലിന്. മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതിനാല്‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios