Asianet News MalayalamAsianet News Malayalam

"ഉം ഉം..കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.." മുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുമ്പോഴും പതറാതെ മാരുതി!

എംപിവി സെഗ്മെന്റിലെ വിൽപ്പനയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് പിന്നിലാണ് ഇപ്പോഴും ഇന്നോവ

Maruti Ertiga is winner of MPV segment sales
Author
Mumbai, First Published Sep 20, 2021, 2:39 PM IST
  • Facebook
  • Twitter
  • Whatsapp

2021 ഓഗസ്റ്റിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മിന്നുന്ന നേട്ടമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 5,755 യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതേസമയം എംപിവി സെഗ്മെന്റിലെ വിൽപ്പനയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് പിന്നിലാണ് ഇപ്പോഴും ഇന്നോവയെന്നതാണ് ശ്രദ്ധേയം. 6251 യൂണിറ്റ് എര്‍ട്ടിഗകള്‍ ഓഗസ്റ്റില്‍ വിറ്റാണ് മാരുതി എംപിവി വില്‍പ്പനയില്‍ ഒന്നാമതായാത്. 

മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്. 

തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് എര്‍ട്ടിഗ എത്തിയിരുന്നത്. എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോൾ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവി നിര്‍മ്മിക്കുന്നത്. 104 bhp കരുത്തും 138 Nm ടോർക്കും 1.5 ലിറ്റര്‍ SHVS യൂണിറ്റ് എൻജിൻ സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്‍കിയിരിക്കുന്നു.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്യുവല്‍ എയര്‍ബാഗ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

അടുത്തിടെയാണ് എര്‍ട്ടിഗയ്ക്ക് മാരുതി സ്‍മാർട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ,  ബ്ലൂടൂത്ത് കണക്ടിവിറ്റി,  ഓക്സിലറി ഇൻ,  യുഎസ്ബി പോർട്ട്, മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം മുതലായവ ഈ സിസ്റ്റത്തിൽ മാരുതി ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു ചില ആപ്ലിക്കേഷനുകൾ കൂടി ഈ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നതാണ്. ഇപ്പോള്‍ ആറ് ലക്ഷത്തോളം എര്‍ട്ടിഗകള്‍ നിരത്തുകളില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങുകയാണ് മാരുതി എന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ZXi ട്രിം ലെവലില്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ ചേര്‍ത്താണ് കമ്പനി മോഡല്‍ നിര വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍, VXi ട്രിമില്‍ മാത്രം സിഎന്‍ജി കിറ്റിനുള്ള ഓപ്ഷന്‍ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നുള്ളു. 

നിലവില്‍ പെട്രോളിനും ഡീസലിനും അടിക്കടി ഉണ്ടാകുന്ന വര്‍ധനവ് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ്. ഈ സാധ്യത മുന്നില്‍ കണ്ടാണ് മാരുതിയുടെ നീക്കമെന്നാണ് സൂചന. ശ്രേണിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന തന്ത്രത്തിനാണ് കമ്പനി പദ്ധതിയിടുന്നത്.  ഇതിനായി പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് കമ്പനി. സിഎന്‍ജി ഓപ്ഷന് പുറമേ, എര്‍ട്ടിഗയുടെ ZXi ട്രിമും ഉപകരണങ്ങളുടെ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios