1.4 ലിറ്റർ നാല് സിലിണ്ടർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി. അതിനോടൊപ്പം 48 V ഹൈബ്രിഡ് സംവിധാനവും വാഹനങ്ങളിൽ വരുന്നു. 

ഹൈബ്രിഡ് വിറ്റാര, എസ്-ക്രോസ്, സ്വിഫ്റ്റ് സ്പോർട്ട് എന്നിവ ഇതിലൂടെ മികച്ച കാര്യക്ഷമതയ്ക്കും ആക്സിലറേഷനും ലഭ്യമാക്കുന്നു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ CO2 മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം 17 ശതമാനം കുറക്കാനും വാഹനത്തെ പ്രാപ്തമാക്കുന്നു. സ്വിഫ്റ്റ് സ്പോർട്ടിൽ ഉപയോഗിച്ച 1.4 ലിറ്റർ യൂണിറ്റിന് വെറും എട്ട് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

വിറ്റാര പ്രീമിയം എസ്‌യുവി, എസ്-ക്രോസ് എന്നിവയിൽ 1.4 ലിറ്റർ എഞ്ചിൻ ഘടിപ്പിച്ച മാനുവൽ ഗിയർബോക്‌സ് യൂണിറ്റിന് പകരം മൈൽഡ് ഹൈബ്രിഡ് എഞ്ചിനിലേക്ക് മോഡലുകളെ ബ്രാൻഡ് നവീകരിച്ചു. ഫ്രണ്ട്, ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ പരിഷ്ക്കരിച്ച കാറുകൾ ലഭ്യമാകും. 

മോൾഡ്-ഹൈബ്രിഡ് യൂണിറ്റ് എസ്-ക്രോസ് ശ്രേണിയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്. വിറ്റാരയുടെ ഏറ്റവും ഉയർന്ന് മോഡലുകളിൽ മാത്രമേ ഫോർ വീൽ ഡ്രൈവ് സിസ്റ്റം സുസുക്കി വാഗ്‌ദാനം ചെയ്യുന്നുള്ളൂ. അതായത് ബാക്കിയുള്ള മോഡലുകൾ ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.