Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരനായതിൽ ദൈവത്തിന് നന്ദിയെന്ന് ജിംനി ഫാൻസ്! ഈ രാജ്യത്തെ ജിംനി വില കേട്ടാൽ നക്ഷത്രമെണ്ണും!

12.74 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. അതായത് ഇവിടെയുള്ളതിനേക്കാൾ ഏകദേശം ഏഴ് ലക്ഷം രൂപ ദക്ഷിണാഫ്രിക്കയിൽ കൂടുതലാണ്

Maruti Jimny fans thank God for being in India If you hear the price of Jimny in this country you will be shock
Author
First Published Nov 18, 2023, 1:04 PM IST

മാരുതി സുസുക്കിയുടെ മൂന്ന് ഡോർ ജിംനി അന്താരാഷ്ട്ര വിപണിയിൽ നേരത്തെ തന്നെ എത്തിയിരുന്നു. ഇപ്പോൾ കമ്പനി അതിന്റെ 5-ഡോർ മോഡലും അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. കമ്പനി ഇത് ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ആഫ്രിക്കൻ വിപണിയിൽ ജിമ്മിയുടെ വില ഞെട്ടിക്കുന്നതാണ്. ഇവിടെ അതിന്റെ അടിസ്ഥാന വേരിയന്റായ GL MT യുടെ എക്സ്-ഷോറൂം വില 429,900 റാൻഡ്  ആണ്. ഇത് ഏകദേശം 19.70 ലക്ഷം രൂപയോളം വരും. അതേസമയം, ഏറ്റവും ഉയർന്ന സ്‌പെക്ക് GLX AT വേരിയന്റിന് 479,900 റാൻഡാണ്. ഇത് ഏകദേശം 22 ലക്ഷം രൂപയോളം വരും.  12.74 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. അതായത് ഇവിടെയുള്ളതിനേക്കാൾ ഏകദേശം ഏഴ് ലക്ഷം രൂപ ദക്ഷിണാഫ്രിക്കയിൽ കൂടുതലാണെന്ന് ചുരുക്കം.

ജനപ്രിയ ജിംനി ഓഫ് റോഡറിന്റെ 3-ഡോർ, 5-ഡോർ പതിപ്പുകൾ അവതരിപ്പിച്ച ആദ്യ അന്താരാഷ്ട്ര വിപണികളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യ-സ്പെക് മോഡൽ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്.  സീറ്റ, ആൽഫ എന്നിവ. രണ്ടും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. 12.74 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ദക്ഷിണാഫ്രിക്കൻ-സ്പെക്ക് മോഡലിന് നമ്മുടെ വിപണിയിൽ വാഗ്ദാനം ചെയ്യുന്നതിനെ അപേക്ഷിച്ച് വളരെ ഉയർന്ന വിലയാണ്.

നവകേരള ബസുണ്ടാക്കിയത് പണ്ട് തൊഴിൽ സമരം പൂട്ടിച്ച കമ്പനി! കണ്ണപ്പ, 'പ്രകാശെ'ന്ന പൊന്നപ്പനായ അമ്പരപ്പിക്കും കഥ!

ദക്ഷിണാഫ്രിക്കയ്‌ക്കായുള്ള സുസുക്കി ജിംനി 5-ഡോർ നമ്മുടെ വിപണിയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്. ക്രോം ഘടകങ്ങളുള്ള മൾട്ടി-സ്ലാറ്റ് ഗ്രിൽ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്ലിം എയർ ഡാമും ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന കൂറ്റൻ ലോവർ ബമ്പർ എന്നിവ ഫീച്ചർ ചെയ്യുന്ന മുൻഭാഗത്തെ ഇത് നിലനിർത്തുന്നു. സൈഡ് പ്രൊഫൈലിൽ കൂറ്റൻ ക്ലാഡിംഗും ബ്ലാക്ക്-ഔട്ട് വിംഗ്-മിററുകളും മൾട്ടി-സ്പോക്ക് അലോയ്കളും ഉള്ള സ്ക്വയർ-ഓഫ് വീൽ ആർച്ചുകൾ ഉണ്ട്. ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ ഉപയോഗിച്ചാണ് പിൻഭാഗം. 

പുറംഭാഗം മാത്രമല്ല, ആഫ്രിക്ക-സ്പെക്ക് ജിംനി അഞ്ച് ഡോറിന്റെ ക്യാബിൻ ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, എസി കൺട്രോളുകൾക്കുള്ള റോട്ടറി ഡയലുകൾ, സെന്റർ കൺസോളിലെ വിൻഡോ കൺട്രോളുകൾ, ഇരുവശത്തും വൃത്താകൃതിയിലുള്ള എയർ കോൺ വെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന റെട്രോ-സ്റ്റൈലിംഗ് ഇത് നിലനിർത്തുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഓട്ടോമാറ്റിക് എസി, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഇതിന് ലഭിക്കുന്നു. ആറ് വരെ എയർബാഗുകൾ, ഇബിഡി സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, ചൈൽഡ് സീറ്റുകൾക്കായി ISOFIX മൗണ്ടുകൾ എന്നിവയാണ് ഓഫ്-റോഡറിൽ വരുന്നത്. 102പിഎസും 130എൻഎം ടോർക്കും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. സുസുക്കി ഓൾഗ്രിപ്പ് പ്രോ 4-വീൽ ഡ്രൈവ് സിസ്റ്റവും കോയിൽ സ്പ്രിംഗുകളുള്ള 3-ലിങ്ക് റിജിഡ് ആക്‌സിലുമാണ് എസ്‌യുവിയിൽ ഘടിപ്പിച്ചിരിക്കുന്നത്.

youtubevideo
 

Follow Us:
Download App:
  • android
  • ios