മാരുതി സുസുക്കി ബിഎസ് 6 എസ്-ക്രോസ് പെട്രോൾ പതിപ്പിന്റെ  അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു . വാഹനം ജൂണില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബിഎസ് 6 എസ് ക്രോസ് 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു.

മാരുതി സുസുക്കി എസ്-ക്രോസിൽ ഉപയോഗിക്കുന്നത് ബിഎസ് 6 1.5 ലിറ്റർ കെ 15 ബി പെട്രോൾ മോട്ടോർ ആയിരിക്കും, ഇത് 103.5 ബിഎച്ച്പിയും 138 എൻഎം പീക്ക് ടോർക്കുമാണ് നിർമ്മിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും എയ്‌സിനിൽ നിന്നുള്ള നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ഇത് ബന്ധിപ്പിക്കും. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന സുസുക്കിയുടെ എസ്എച്ച് വി എസ് മിൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തിന് നൽകും.

മെക്കാനിക്കൽ മാറ്റത്തിന് പുറമെ, ബി‌എസ് 6 മാരുതി സുസുക്കി എസ്-ക്രോസിന്  പുറംഭാഗത്തോ ഇന്റീരിയറുകളിലോ അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റിനോ ഡസ്റ്റർ എന്നിവയുടെ പെട്രോൾ പതിപ്പുകളായിരിക്കും എതിരാളികള്‍.