2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വിൽപ്പന കണക്കുകൾ ആണിത്. ഇത് പ്രകാരം ഈ ആറ് മാസത്തിനിടെ 10,50,085 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ആറ് മാസത്തിനുള്ളിൽ (180 ദിവസം) 10 ലക്ഷത്തിലധികം കാറുകൾ കമ്പനി വിറ്റഴിക്കുന്നത് ഇതാദ്യമാണ്.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡാണ് മാരുതി സുസുക്കി. എല്ലാ മാസവും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള ഈ കമ്പനി കഴിഞ്ഞ ആറ് മാസത്തിനിടെ വിറ്റ വാഹനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. 10 ലക്ഷത്തിലധികം കാറുകൾ കമ്പനി വറും 180 ദിവസത്തിനകം വിറ്റഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വിൽപ്പന കണക്കുകൾ ആണിത്. ഇത് പ്രകാരം ഈ ആറ് മാസത്തിനിടെ 10,50,085 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ആറ് മാസത്തിനുള്ളിൽ (180 ദിവസം) 10 ലക്ഷത്തിലധികം കാറുകൾ കമ്പനി വിറ്റഴിക്കുന്നത് ഇതാദ്യമാണ്. ഈ മികച്ച വിൽപ്പനയോടെ കമ്പനി പുതിയ റെക്കോർഡും സൃഷ്‍ടിച്ചു. മാരുതിയുടെ പുതിയ മോഡലുകളായ ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി എന്നിവയും എല്ലാറ്റിനുമുപരിയായി ഫ്രോങ്ക്‌സും കാരണമാണ് ഈ വിജയം നേടിയത്. സെപ്റ്റംബറിൽ 181,343 യൂണിറ്റ് വിൽപ്പനയുമായി കമ്പനി ഒന്നാം സ്ഥാനത്ത് തുടർന്നു.
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാരുതി സുസുക്കി 10,50,085 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 9,85,326 യൂണിറ്റുകൾ വിറ്റഴിച്ചു. ആദ്യമായാണ് മാരുതി അർദ്ധവാർഷിക വിൽപ്പന ഒരുദശലക്ഷം യൂണിറ്റ് കടക്കുന്നത് എന്ന് കമ്പനി അറിയിച്ചു. എൻട്രി ലെവൽ ആൾട്ടോയുടെയും എസ്-പ്രസ്സോയുടെയും വിൽപ്പന 10,351 യൂണിറ്റുകളാണെന്നും ഇത് കഴിഞ്ഞ വർഷത്തെ 29,574 യൂണിറ്റുകളേക്കാൾ 65ശതമാനം കുറവാണെന്നും കമ്പനി അറിയിച്ചു. അതുപോലെ, കോംപാക്റ്റ് കാറുകളുടെ വിൽപ്പനയും 2022 സെപ്റ്റംബറിലെ 72,176 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 68,552 യൂണിറ്റായി കുറഞ്ഞു.
അതേസമയം എസ്‌യുവി വിഭാഗം വില്‍പ്പന കുതിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 32,574 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 82 ശതമാനം വർധിച്ച് 59,271 യൂണിറ്റിലെത്തി. കമ്പനിയുടെ മൊത്തം കയറ്റുമതി വിൽപ്പന 2022 സെപ്റ്റംബറിലെ 21,403 യൂണിറ്റിൽ നിന്ന് 22,511 യൂണിറ്റായി ഉയർന്നു. 2023 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 22 ശതമാനം ഉയർന്ന് 2,485 കോടി രൂപയിൽ നിന്ന് 32,327 കോടി രൂപയായി. യൂട്ടിലിറ്റി വിഭാഗത്തിന്റെ മികച്ച പ്രകടനത്തിന്റെ ഫലമാണ് കമ്പനിയുടെ വിൽപ്പനയിലെ അതിശയകരമായ ഈ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കി ഇപ്പോൾ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയുൾപ്പെടെ പുതിയ മോഡലുകളുടെ ഒരു ശ്രേണിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രാൻഡ് വിറ്റാരയുടെ മൂന്ന്-വരി പതിപ്പും ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിയും ഈ ദശകത്തിന്റെ മധ്യത്തോടെ എത്തും. വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ എന്നിവയിൽ പുതിയ 1.2 എൽ കരുത്തുള്ള ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിക്കും.
