Asianet News MalayalamAsianet News Malayalam

ഓരോ രണ്ടുമിനിറ്റിലും ഓരോ ബലേനോകള്‍ വാങ്ങാന്‍ ജനം റെഡി!

രാജ്യത്ത് ഓരോ രണ്ടു മിനിറ്റിലും ഒരോ ബലേനോ വീതം വില്‍ക്കുന്നുണ്ടെന്ന് കണക്കുകള്‍

Maruti Suzuki Baleno premium hatchback races past 9 lakh sales
Author
Mumbai, First Published Apr 10, 2021, 10:51 AM IST

ഇന്ത്യയില്‍  ഒമ്പതുലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട്  പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മിന്നിതിളങ്ങി മാരുതി സുസുക്കി ബലേനോ. നിരത്തിലെത്തി വെറും 66 മാസങ്ങൾ കൊണ്ടാണ് 9,12,169 യൂണിറ്റ് വിൽപ്പനയെന്ന നേട്ടം ബലേനോ സ്വന്തമാക്കിയതെന്ന് മാരുതി വ്യക്തമാക്കുന്നു. രാജ്യത്ത് ഓരോ രണ്ടു മിനിറ്റിലും ഒരോ ബലേനോ വീതം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകളെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് താണ്ടുന്ന പ്രീമിയം ഹാച്ച് എന്ന കിരീടവും ബലേനോ സ്വന്തമാക്കിയിരുന്നു. വെറും 44 മാസത്തിനുള്ളിലാണ് ഇത്രയും വിൽപ്പന നേടിയത്. തുടർന്ന് 51 മാസത്തിനുള്ളിൽ 7 ലക്ഷം യൂണിറ്റ് മറികടന്നപ്പോൾ 8 ലക്ഷം മാർക്കിലെത്താൻ അവിടുന്ന് 10 മാസം മാത്രമാണ് ബലേനോയ്ക്ക് വേണ്ടിവന്നത്. 9 ലക്ഷം വിൽപ്പനയെന്ന നേട്ടത്തിൽ 8,08,303 പെട്രോൾ വേരിയന്റും 1,03,866 ഡീസൽ വേരിയന്റുകളുമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം പ്രതിമാസ വിൽപ്പന ശരാശരി 13,820 യൂണിറ്റാണ്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിക്കുന്നത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.   

നിലവില്‍ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റഗുലര്‍ ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു.  രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്. ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അള്‍ട്രോസ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios