മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ബ്രെസ എസ്‌യുവിക്ക് നവംബറിൽ 25,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. ഈ ഓഫറിൽ എക്സ്ചേഞ്ച് ബോണസും സ്ക്രാപ്പേജ് ബോണസും ഉൾപ്പെടുന്നു. 

മാരുതി സുസുക്കി ഇന്ത്യ നവംബറിൽ തങ്ങളുടെ ജനപ്രിയ ബ്രെസ എസ്‌യുവിയിൽ 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് ഈ കിഴിവ് ലഭിക്കും. ഇതിൽ 15,000 രൂപ എക്സ്ചേഞ്ച് ബോണസോ 25,000 രൂപ സ്ക്രാപ്പേജ് ബോണസോ ഉൾപ്പെടുന്നു. ബ്രെസ്സയുടെ എക്സ്-ഷോറൂം വില 8.25 ലക്ഷം മുതൽ 13.01 ലക്ഷം രൂപ വരെയാണ്. അതേസമയം ഒക്ടോബറിനെ അപേക്ഷിച്ച് കമ്പനി കിഴിവ് കുറച്ചു. കഴിഞ്ഞ മാസം, 45,000 രൂപ വരെ ആനുകൂല്യങ്ങൾ ബ്രെസയിൽ ലഭ്യമായിരുന്നു. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ നിരവധി മോഡലുകളുമായി ബ്രെസ്സ നേരിട്ട് മത്സരിക്കുന്നു.

മാരുതി ബ്രെസയുടെ സവിശേഷതകൾ

സ്‍മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന പുതുതലമുറ കെ-സീരീസ് 1.5 ലിറ്റർ ഡ്യുവൽ ജെറ്റ് ഡബ്ല്യുടി എഞ്ചിനാണ് ബ്രെസയ്ക്ക് കരുത്ത് പകരുന്നത്. ഇത് 6-സ്പീഡ് ട്രാൻസ്‍മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിൻ 103 എച്ച്പി പവറും 137 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു. പുതിയ ബ്രെസയുടെ മാനുവൽ വേരിയന്റ് 20.15 കെപി/ലിറ്റർ മൈലേജ് നൽകും, ഓട്ടോമാറ്റിക് വേരിയന്റ് 19.80 കെപി/ലിറ്റർ മൈലേജ് നൽകും.

360-ഡിഗ്രി ക്യാമറയാണ് ഇതിനുള്ളത്. വളരെ നൂതനമായ ഈ ക്യാമറ മൾട്ടി-ഇൻഫർമേഷൻ വിവരങ്ങൾ നൽകുന്നു. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുത്ത കാറിന്റെ ഒമ്പത് ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ഈ ക്യാമറ ബന്ധിപ്പിക്കും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പിന്തുണയ്ക്കുന്നു. കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്നെ കാറിന്റെ മുഴുവൻ ചുറ്റുപാടുകളും സ്ക്രീനിൽ കാണാൻ കഴിയും എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത.

ഈ കാറിൽ വയർലെസ് ചാർജിംഗ് ഡോക്കും ഉണ്ട്. നിങ്ങളുടെ സ്മാർട്ട്‌ഫോൺ വയർലെസ് ആയി എളുപ്പത്തിൽ ചാർജ് ചെയ്യാൻ ഈ ഡോക്ക് നിങ്ങളെ അനുവദിക്കുന്നു. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അമിതമായി ചൂടാകുന്നത് തടയുന്നതിനുള്ള സുരക്ഷാ സവിശേഷതകളും ഇതിൽ ഉണ്ട്. നിരവധി മാരുതി കണക്റ്റിവിറ്റി സവിശേഷതകളും ഇതിൽ ഉണ്ട്. ഇത് ഈ കോം‌പാക്റ്റ് എസ്‌യുവിയെ ശരിക്കും ആഡംബരപൂർണ്ണവും നൂതനവുമാക്കുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.