Asianet News MalayalamAsianet News Malayalam

ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നു

1984 ല്‍ ആണ് ഒമനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റെ വര്‍ഷമാണ് ഒമനി വാന്‍ എത്തിയത്

Maruti Suzuki Discontinues Omni Van After 35 Years of Service
Author
India, First Published Apr 5, 2019, 11:53 AM IST

ദില്ലി: ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് സൂചനയെന്ന് ന്യൂസ്18 ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1984 ല്‍ ആണ് ഒമനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റെ വര്‍ഷമാണ് ഒമനി വാന്‍ എത്തിയത്. പിന്നീട് ഇതിന്‍റെ പല മോഡലുകള്‍ എത്തി. അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാരുതി ഒമനിയാണ് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ ഇറക്കിയിരുന്നു. എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളോടെ എത്തുന്ന പുത്തന്‍ ഇക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

ഇക്കോയുടെ ഇന്‍റീരിയറും എക്സ്റ്റീരിയറും ഉള്‍പ്പെടെയുള്ള രൂപത്തില്‍ വലിയ മാറ്റമില്ല. ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്.  ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാലാണിത്. 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും.  

Follow Us:
Download App:
  • android
  • ios