ഇന്നോവ ക്രിസ്റ്റയുടെയും മറ്റും ഭീഷണിക്കിടെ എര്‍ട്ടിഗയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി അടുത്തിടെ കിയയുടെ കാരൻസും എത്തി.  ഇപ്പോഴിതാ വീണ്ടും ചില മോഡലുകള്‍ കൂടി എര്‍ട്ടിഗയെ നേരിടാൻ എത്തുകയാണ്.  

2012-ൽ ലോഞ്ച് ചെയ്‍തതുമുതൽ കോം‌പാക്റ്റ് എം‌പി‌വി സെഗ്‌മെന്റിലെ രാജാവാണ് മാരുതി സുസുക്കി എർട്ടിഗ. എത്തി പുത്ത് വർഷങ്ങള്‍ക്കുള്ളിൽ, എം‌പി‌വി മൂന്ന് തലമുറ മാറ്റങ്ങൾക്കും നിരവധി അപ്‌ഡേറ്റുകൾക്കും സാക്ഷ്യം വഹിച്ചു. ഇന്നോവ ക്രിസ്റ്റയുടെയും മറ്റും ഭീഷണിക്കിടെ എര്‍ട്ടിഗയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി അടുത്തിടെ കിയയുടെ കാരൻസും എത്തി. ഇപ്പോഴിതാ വീണ്ടും ചില മോഡലുകള്‍ കൂടി എര്‍ട്ടിഗയെ നേരിടാൻ എത്തുകയാണ്. 

കാശുവാരി ഈ ത്രിമൂര്‍ത്തികള്‍; മാരുതി തന്നെ മുമ്പൻ, ഇന്നോവ രണ്ടാമൻ, കിയ മൂന്നാമൻ!

2023-ൽ, വരാനിരിക്കുന്ന ഹ്യുണ്ടായ് സ്റ്റാർഗേസർ, ടൊയോട്ടയുടെ പുതിയ സി-സെഗ്‌മെന്‍റ് എംപിവി എന്നിവയിൽ നിന്ന് മാരുതി എർട്ടിഗയ്ക്ക് കടുത്ത മത്സരം ലഭിക്കും. രണ്ട് മോഡലുകളുടെയും ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നുമില്ല. വരാനിരിക്കുന്ന മാരുതി എർട്ടിഗ എതിരാളികളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.

ഹ്യുണ്ടായി സ്റ്റാർഗേസർ
ഇന്തോനേഷ്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ ഹ്യുണ്ടായ് സ്റ്റാർഗേസർ ഇന്ത്യയിലേക്ക് ഉടനെ എത്താൻ സാധ്യതയുണ്ട്. 115 bhp കരുത്തേകുന്ന 1.5L എംപിഐ പെട്രോൾ എഞ്ചിനിലാണ് ഈ എംപിവി വരുന്നത്. ട്രാൻസ്‍മിഷൻ ചോയിസുകളിൽ ആറ് സ്‍പീഡ് മാനുവലും ഒരു IVT (CVT) ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിലെ ബെഞ്ച് സീറ്റും ഉൾക്കൊള്ളുന്ന ആറ് സീറ്റുള്ള എംപിവിയാണിത്. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജിംഗ് എന്നിവയ്‌ക്കൊപ്പം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്നിവയും സ്റ്റാർഗേസറിൽ സജ്ജീകരിച്ചിരിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, സ്റ്റാർഗേസർ ഹ്യുണ്ടായി സ്റ്റാറിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

"പണി പാളീന്നാ തോന്നുന്നേ.." അരലക്ഷത്തോളം കിയ വാഹനങ്ങളില്‍ ഈ തകരാര്‍!

ടൊയോട്ട സി-സെഗ്‌മെന്റ് എംപിവി
മാരുതി എർട്ടിഗയ്ക്കും കിയ കാരൻസിനും എതിരായി ഒരു സി-സെഗ്‌മെന്റ് എംപിവിയുടെ പണിപ്പുരയിലാണ് ടൊയോട്ട എന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. ഈ മോഡൽ FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടാതെ വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസുമായി അതിന്റെ ഹൈബ്രിഡ് പവർട്രെയിൻ പങ്കിടാനും സാധ്യതയുണ്ട്. രണ്ടാമത്തേത് നവംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് 2023-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ജാപ്പനീസ് വാഹന നിർമ്മാതാവ് അടുത്തിടെ 'ടൊയോട്ട ടെയ്‌സറി'നെ ട്രേഡ് മാർക്ക് ചെയ്‍തിരുന്നു. ഈ പേര് വരാനിരിക്കുന്ന എംപിവിക്ക് അല്ലെങ്കിൽ ഒരു എസ്‍യുവിയ്‌ക്കായി ഉപയോഗിക്കുമെന്ന് അഭ്യൂഹമുണ്ട്. വിലയുടെ കാര്യത്തിൽ, പുതിയ ടൊയോട്ട സി-സെഗ്‌മെന്റ് എംപിവി എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.

എര്‍ട്ടിഗയില്‍ 'സൊയമ്പൻ' ഫീച്ചറുകള്‍, പക്ഷേ എത്തിയത് ഇന്ത്യയിലല്ല ഈ രാജ്യത്ത്!