Asianet News MalayalamAsianet News Malayalam

അവന്‍ വരുന്നൂ; അള്‍ട്ടോയുടെ ചേട്ടന്‍, ബ്രെസയുടെ അനിയന്‍!

ചെറു എസ്‌യുവി സെഗ്‌മെന്റിലേക്കെത്തുന്ന, വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

Maruti Suzuki Future S concept Named S-Presso
Author
Mumbai, First Published Jun 25, 2019, 10:29 AM IST

പുതുതലമുറയെ ലക്ഷ്യമാക്കിയുള്ള കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ചെറു എസ്‌യുവി സെഗ്‌മെന്റിലേക്കെത്തുന്ന, വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

Maruti Suzuki Future S concept Named S-Presso

ഇപ്പോഴിതാ വാഹനത്തെ സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. എസ് - പ്രസോ എന്നാണ് വാഹനത്തിന്‍റെ പേരെന്നും ദീപാവലിക്ക് മുന്നോടിയായി വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമായിരിക്കും. 

Maruti Suzuki Future S concept Named S-Presso

ഭാരത് സ്റ്റേജ് VI നിലവാത്തിലുള്ള 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന്‍റെ ഹൃദയം. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും വാഹനം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി, മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും. 

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും.

Maruti Suzuki Future S concept Named S-Presso

ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരായിരിക്കും മുഖ്യ എതിരാളികള്‍. അള്‍ട്ടോയുടെ ഉള്‍പ്പെടെയുള്ള വില്‍പ്പന കുറയുന്നത് എസ്-പ്രെസോയിലൂടെ നികത്താമെന്നാണ് മാരുതിയുടെ പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Maruti Suzuki Future S concept Named S-Presso

Follow Us:
Download App:
  • android
  • ios