Asianet News MalayalamAsianet News Malayalam

11,000 രൂപ അടച്ച് ബുക്ക് ചെയ്യാം; മൈലേജുമായി അമ്പരപ്പിക്കാന്‍ വീണ്ടും മാരുതി, അറിയേണ്ട കാര്യങ്ങള്‍ ഇതാ

മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി മോഡൽ ലൈനപ്പ് സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ ആറ് വകഭേദങ്ങളിലായി 10 വേരിയന്റുകളിൽ ലഭ്യമാകും.

Maruti Suzuki Grand Vitara price announcement details
Author
First Published Sep 7, 2022, 10:39 PM IST

2022 സെപ്റ്റംബർ അവസാനത്തോടെ പുതിയ ഗ്രാൻഡ് വിറ്റാര മിഡ്-സൈസ് എസ്‌യുവിയുടെ വിലകൾ പ്രഖ്യാപിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചുകഴിഞ്ഞു. എങ്കിലും വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി മോഡൽ ലൈനപ്പ് സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ ആറ് വകഭേദങ്ങളിലായി 10 വേരിയന്റുകളിൽ ലഭ്യമാകും.

ഗ്രാൻഡ് വിറ്റാര എസ്‌യുവി രണ്ട് ഹൈബ്രിഡ് പവർട്രെയിനുകൾക്കൊപ്പം ലഭ്യമാക്കുമെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. 1.5L K15C മൈൽഡ് ഹൈബ്രിഡ് (103bhp/137Nm), 1.5L TNGA അറ്റ്കിൻസൺ സൈക്കിൾ (115bhp). ആദ്യത്തേത് അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ലഭിക്കുമെങ്കിലും, രണ്ടാമത്തേതിന് ഒരു eCVT ട്രാൻസ്മിഷൻ ലഭിക്കും. സുസുക്കിയുടെ ഓൾ-ഗ്രിപ്പ് AWD സിസ്റ്റം ആൽഫ മാനുവൽ ട്രിമ്മിൽ മാത്രം ഓപ്‌ഷണൽ ഓഫറായിരിക്കും. എസ്‌യുവി മോഡൽ ലൈനപ്പിന് എട്ട് മൈൽഡ് ഹൈബ്രിഡ്, രണ്ട് ശക്തമായ ഹൈബ്രിഡ് വേരിയന്റുകളും ഉണ്ടാകും.

മൈലേജിനെക്കുറിച്ച് പറയുമ്പോൾ, മാരുതി ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് മാനുവൽ, ഓട്ടോമാറ്റിക് 2WD വേരിയന്റുകൾ യഥാക്രമം 21.11kmpl, 20.58kmpl എന്നിവ നൽകുമെന്ന് പറയപ്പെടുന്നു. ഓൾ-ഗ്രിപ്പ് AWD മോഡൽ 19.38kmpl വാഗ്ദാനം ചെയ്യും, eCVT ഗിയർബോക്സുള്ള ശക്തമായ ഹൈബ്രിഡ് പതിപ്പ് 27.97kmpl മൈലേജ് നൽകും. എസ്‌യുവിയുടെ മാനുവൽ 2WD, ഓട്ടോമാറ്റിക് 2WD, മാനുവൽ 4WD വേരിയന്റുകൾക്ക് യഥാക്രമം 1,645കിഗ്രാം, 1,755കിഗ്രാം, 1,720കി ഗ്രാം എന്നിങ്ങനെയാണ് മൊത്തം ഭാരം.

മൂന്ന് ഡ്യുവൽ-ടോൺ, ആറ് മോണോടോൺ ഷേഡുകൾ ഉൾപ്പെടെ ഒമ്പത് കളർ സ്കീമുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യും. ആർട്ടിക് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഒപ്യുലന്റ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, സ്‌പ്ലെൻഡിഡ് സിൽവർ വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ഡ്യുവൽ ടോൺ പെയിന്റ് സ്‌കീമുകൾ. സിംഗിൾ-ടോൺ പാലറ്റിൽ നെക്സ ബ്ലു, ചെസ്‍നട്ട് ബ്രൌണ്‍, ആര്‍ക്ടിക്ക് വൈറ്റ്,സഗ്രാന്‍ഡര്‍ ഗ്രേ, സ്‍പ്ലെൻഡിഡ് സില്‍വര്‍, ഒപുലെന്‍റ് റെഡ് എന്നിവ ഉൾപ്പെടുന്നു.

ഫുൾ എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൌണ്ട് ചെയ്‍ത കൺട്രോളുകളുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ആർക്കാമിസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഹെഡ്-അപ്പ് ഡിസ്പ്ലേ യൂണിറ്റ്, പനോരമിക് സൺറൂഫ്, ക്രൂയിസർ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. 

ആരാധകരെ ശാന്തരാകുവിന്‍! ലക്ഷം ലക്ഷം പിന്നാലെ; മാരുതിയുടെ സ്വപ്ന എസ്‍യുവിയുടെ ബുക്കിംഗില്‍ കണ്ണുതള്ളി വാഹനലോകം

Follow Us:
Download App:
  • android
  • ios