Asianet News MalayalamAsianet News Malayalam

ആറ്റുനോറ്റ് കാത്തിരുന്ന മാരുതി സുസുക്കി ജിംനി ഒടുവില്‍ ഡീലർഷിപ്പുകളിലേക്ക്

ലോഞ്ച് കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവറുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഡീലർഷിപ്പുകളിലേക്ക്  ഉപഭോക്തൃ പ്രിവ്യൂവിനായി സുസുക്കി ജിംനി 5-ഡോർ അയക്കാൻ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Maruti Suzuki Jimny At NEXA Dealerships prn
Author
First Published Mar 22, 2023, 8:37 AM IST

2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി മാരുതി സുസുക്കി പ്രദർശിപ്പിച്ചിരുന്നു. നെക്സ ഡീലർഷിപ്പുകളിലും ഓൺലൈന്‍ വഴിയും 25,000 രൂപയ്ക്ക് എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. വാഹനത്തിന്‍റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ 2023 മെയ്-ജൂൺ മാസത്തിൽ ഇത് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത. ലോഞ്ച് കഴിഞ്ഞ് ടെസ്റ്റ് ഡ്രൈവറുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഡീലർഷിപ്പുകളിലേക്ക്  ഉപഭോക്തൃ പ്രിവ്യൂവിനായി സുസുക്കി ജിംനി 5-ഡോർ അയക്കാൻ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

അഞ്ച് വാതിലുകളുള്ള സുസുക്കി ജിംനിക്ക് കരുത്തേകുന്നത് 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇന്ധനക്ഷമതയ്ക്കായി ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനമുണ്ട്. ഈ എഞ്ചിന് 105PS പവറും 137Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്‍ഷനുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. മാനുവൽ ട്രാൻസ്ഫർ കെയ്‌സും കുറഞ്ഞ റേഞ്ച് ഗിയർബോക്‌സും സ്റ്റാൻഡേർഡായി സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റത്തോടൊപ്പമാണ് ഇത് വരുന്നത്. 

 'ആയിരം കോഴിക്ക് അര കാട', ഇലക്ട്രിക്ക് ആക്ടിവ സ്റ്റാര്‍ട്ടാകുന്നു, ഇഞ്ചി കടിച്ച അവസ്ഥയില്‍ പുത്തൻകൂറ്റുകാര്‍!

പരുക്കൻ ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് പുത്തൻ ജിംനി എത്തുന്നത്. മൂന്ന് ഡോർ ജിംനി സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, അഞ്ച് ഡോർ മോഡലിന് 340 എംഎം നീളവും 2590 എംഎം 340 എംഎം വലിയ വീൽബേസും ഉണ്ട്. ഇതിന് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസും 208 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. 

സുരക്ഷയ്ക്കു വേണ്ടി, പുതിയ അഞ്ച് ഡോർ സുസുക്കി ജിംനിക്ക് ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ സെറ്റ, ആൽഫ എന്നീ രണ്ട് ട്രിം ലെവലുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യും. 10 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന പുതിയ ജിംനി മഹീന്ദ്ര ഥാർ, ഫോഴ്‍സ് ഗൂർഖ എന്നിവയെ നേരിടും. 

ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീലെസ് എൻട്രി, എൽഇഡി എന്നിവ ജിംനിക്ക് ലഭിക്കുന്നു. ഒപ്പം ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിംഗ് ലാമ്പുകളും (DRL), ഇലക്ട്രിക്കലി ഫോൾഡബിൾ സൈഡ് മിററുകള്‍ തുടങ്ങിയവയും ലഭിക്കുന്നു.

Follow Us:
Download App:
  • android
  • ios