Asianet News MalayalamAsianet News Malayalam

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഇതാ മാരുതി സുസുക്കി ഡിസ്‌കൗണ്ട് ഓഫറുകൾ

മാരുതി സുസുക്കി കാറുകളിൽ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാമെന്ന് അറിയാം. മാരുതിയുടെ വിവിധ കാറുകളിൽ ലഭ്യമായ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.

Maruti Suzuki offer details in 2024 August
Author
First Published Aug 8, 2024, 4:39 PM IST | Last Updated Aug 8, 2024, 4:39 PM IST

കുറഞ്ഞ വിലയ്ക്ക് മാരുതി സുസുക്കി കാർ വാങ്ങാൻ ഇതാ മികച്ച അവസരം. 2024 ഓഗസ്റ്റിൽ കമ്പനി വമ്പിച്ച കിഴിവ് ഓഫറുകൾ നൽകുന്നു. മാരുതി സ്വിഫ്റ്റ്, ആൾട്ടോ കെ10, ഡിസയർ, സെലേറിയോ തുടങ്ങിയ കാറുകൾ വാങ്ങുമ്പോൾ വലിയ ലാഭമുണ്ടാകും. ഈ ഓഫറുകളെല്ലാം അരീന ഡീലർഷിപ്പിൻ്റെ കാറുകൾക്കുള്ളതാണ്. എർട്ടിഗയെ മാത്രമാണ് ഡിസ്‌കൗണ്ട് ഓഫറുകളിൽ നിന്ന് ഒഴിവാക്കിയത്. ഈ കാറിന് കിഴിവ് ഉണ്ടാകില്ല. 

സ്വിഫ്റ്റിൻ്റെ പുതിയ മോഡൽ മാരുതി അടുത്തിടെ പുറത്തിറക്കി. ഈ മനോഹരമായ ഹാച്ച്ബാക്കിൽ നിങ്ങൾക്ക് ആയിരക്കണക്കിന് രൂപയുടെ കിഴിവ് ലഭിക്കും. ഈ ഓഫറുകൾ 2024 ഓഗസ്റ്റ് വരെ മാത്രമാണ് ലഭ്യമാകുന്നത്. ഈ മാസം വരെ മാത്രമേ നിങ്ങൾക്ക് ഈ കാറുകൾ കിഴിവോടെ വാങ്ങാൻ കഴിയൂ. മാരുതി സുസുക്കി കാറുകളിൽ നിങ്ങൾക്ക് എത്രത്തോളം ലാഭിക്കാമെന്ന് അറിയാം. മാരുതിയുടെ വിവിധ കാറുകളിൽ ലഭ്യമായ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.

മാരുതി സുസുക്കി സ്വിഫ്റ്റ്:
പുതുതലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് 33,100 രൂപ വരെ കിഴിവ് ലഭിക്കും. 28,100 രൂപ വരെ കിഴിവോടെ നിങ്ങൾക്ക് മാനുവൽ വേരിയൻ്റുകൾ വാങ്ങാം. അതേസമയം, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ 33,100 രൂപ വരെ കിഴിവ് ലഭിക്കും. CNG പതിപ്പിന് 18,100 രൂപ വരെ കിഴിവ് ലഭ്യമാണ്.

മാരുതി സുസുക്കി ഡിസയർ:
കുറഞ്ഞ വിലയിൽ മാരുതി സുസുക്കി ഡിസയർ വാങ്ങാൻ അവസരമുണ്ട്. 30,000 രൂപ വരെ വിലക്കിഴിവിൽ നിങ്ങൾക്ക് ഈ സെഡാൻ വാങ്ങാം. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഈ ആനുകൂല്യം ലഭ്യമാകും. മാനുവൽ വേരിയൻ്റുകളിൽ 25,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. CNG പതിപ്പിൽ ഓഫറുകളൊന്നുമില്ല.

അൾട്ടോ കെ10:
അൾട്ടോ K10 ന് 50,100 രൂപ വരെ വൻ കിഴിവ് ലഭ്യമാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഈ കിഴിവ് ലഭിക്കും. മാനുവൽ പതിപ്പിൽ 45,100 രൂപ വരെ ലാഭിക്കാം. CNG പതിപ്പ് നിങ്ങൾക്ക് 43,100 രൂപ വരെ ലാഭിക്കും.

മാരുതി സുസുക്കി എസ്-പ്രസോ:
എസ്-പ്രസ്സോ ഹാച്ച്ബാക്കിൻ്റെ എഞ്ചിൻ ആൾട്ടോ കെ10-ൻ്റെ അതേ സവിശേഷതകളോടെയാണ് വരുന്നത്. ഇതിൻ്റെ ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് 53,100 രൂപ കിഴിവ് ലഭിക്കും, അതേസമയം സിഎൻജി പതിപ്പിന് 48,100 രൂപ വരെ കിഴിവ് ലഭിക്കും. 4.99 ലക്ഷം രൂപ മുതലാണ് എസ്-പ്രസ്സോയുടെ എക്‌സ് ഷോറൂം വില.

മാരുതി സുസുക്കി സെലേരിയോ:
മാരുതിയുടെ മികച്ച കാറുകളിലൊന്നായ സെലേറിയോ വാങ്ങുമ്പോൾ, നിങ്ങൾക്ക് എസ്-പ്രോസോ പോലുള്ള കിഴിവ് ഓഫറുകൾ ലഭിക്കും. 4.99 ലക്ഷം രൂപ മുതലാണ് ഈ കാറിൻ്റെ എക്‌സ് ഷോറൂം വില.

മാരുതി സുസുക്കി വാഗൺ ആർ:
മാരുതി സുസുക്കി വാഗൺആർ കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. ഇതിൻ്റെ ഓട്ടോമാറ്റിക് പതിപ്പിൽ 53,100 രൂപ വരെ ലാഭിക്കാനാകും. മാനുവൽ പതിപ്പിന് 48,100 രൂപ വരെയും സിഎൻജി പതിപ്പിന് 43,100 രൂപ വരെയും കിഴിവ് ലഭിക്കും.

മാരുതി സുസുക്കി ബ്രെസ:
മാരുതി സുസുക്കി ബ്രെസ്സയുടെ എല്ലാ വേരിയൻ്റുകളിലും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. 8.34 ലക്ഷം രൂപ മുതലാണ് ബ്രെസ്സയുടെ എക്‌സ് ഷോറൂം വില.

മാരുതി സുസുക്കി ഇക്കോ:
5.32 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ നിങ്ങൾക്ക് മാരുതി സുസുക്കി ഇക്കോ വാങ്ങാം. ഈ കാറിന് 28,100 രൂപ വരെ കിഴിവ് ലഭ്യമാണ് .

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios