Asianet News MalayalamAsianet News Malayalam

ഇത് അപൂര്‍വ്വാവസരം, പുത്തൻ അള്‍ട്ടോയ്ക്ക് വമ്പന്‍ ഓഫറുമായി മാരുതി!

അടുത്തിടെ പുറത്തിറക്കിയ ഒരു കാർ അത്തരമൊരു സ്‍കീമിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ അപൂർവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Maruti Suzuki offered big discount on most affordable car Alto
Author
First Published Oct 1, 2022, 8:42 AM IST

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് ആയ അള്‍ട്ടോയുടെ മൂന്നാം തലമുറ പതിപ്പ് അള്‍ട്ടോ കെ10 ഒരുമാസം മുമ്പാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴിതാ, ഉത്സവ സീസണിനിടയിൽ, ഹാച്ച്ബാക്കിൽ വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണഅ മാരുതി സുസുക്കി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ K10-ന് മാരുതി സുസുക്കി 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ആൾട്ടോ 800cc ഹാച്ച്ബാക്കിന് 29,000 രൂപയുടെ ആനുകൂല്യം ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഒരു കാർ അത്തരമൊരു സ്‍കീമിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ അപൂർവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

മാരുതി സുസുക്കി ആൾട്ടോ K10 ഈ ആഗസ്ത് 18 നാണ് പുറത്തിറങ്ങിയത്. പുതിയ ആൾട്ടോ K10 ന്റെ ടോപ്പ്-സ്പെക്ക് ഓട്ടോമാറ്റിക് വേരിയന്റിന് 3.99 ലക്ഷം മുതൽ 5.84 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. 800 സിസി മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്. 

പുതിയ കെ-സീരീസ് 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ എന്നിവയുമായി പുതിയ തലമുറ ആൾട്ടോ കെ10 വരുന്നു. പരമാവധി 66.62PS കരുത്തും 89 Nm ൽ പരമാവധി ടോർക്കും സൃഷ്ടിക്കാൻ ഇതിന് കഴിയും. പുതിയ തലമുറ ആൾട്ടോ K10 ഓട്ടോമാറ്റിക് വേരിയന്റുകളിൽ 24.90 kmpl ഇന്ധനക്ഷമത അവകാശപ്പെടുമ്പോൾ മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുമെന്നും മാനുവൽ വേരിയന്റുകൾ 24.39 kmpl വാഗ്ദാനം ചെയ്യുമെന്നും മാരുതി പറയുന്നു.

പുതിയ ആൾട്ടോ കെ10 ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. എസ്-പ്രെസോ, സെലേരിയോ, വാഗണ്‍ ആര്‍ തുടങ്ങിയ സഹോദരങ്ങളിൽ നിന്ന് കടമെടുത്ത 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ ഉണ്ട് . ഇത് യുഎസ്‍ബി, ബ്ലൂടൂത്ത്, ഓക്സ് കേബിള്‍ എന്നിവയോടൊപ്പം ആപ്പിള്‍ കാര്‍ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലും പുതിയതും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി മൗണ്ടഡ് കൺട്രോൾ സഹിതം വരുന്നു.

ഉല്‍പ്പാദനം നിര്‍ത്തുന്നു, ഇനിയില്ല ഈ ഐക്കണിക്ക് മാരുതി എഞ്ചിൻ!

ആൾട്ടോ കെ 10 ലും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട്, പ്രീ-ടെൻഷനർ, ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റ് എന്നിവയ്‌ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവ ഉൾപ്പെടുന്നു. സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ മാരുതി സുസുക്കി ആൾട്ടോ K10 ലഭ്യമാകുന്നത്.

Follow Us:
Download App:
  • android
  • ios