Asianet News MalayalamAsianet News Malayalam

വേഗമാകട്ടെ, ജനുവരി മുതൽ മാരുതി കാറുകള്‍ക്കും വില കൂടും

ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഈ വർദ്ധനവ് തടയാൻ ഭാഗികമായി ശ്രമിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇപ്പോൾ വിലക്കയറ്റം അനിവാര്യമായിരിക്കുകയാണ്. 2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

Maruti Suzuki plans a price hike across models from January
Author
First Published Dec 6, 2022, 4:39 PM IST

ന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2023 ജനുവരി മുതൽ അതിന്റെ മുഴുവൻ ഉൽപ്പന്ന ശ്രേണിയുടെയും വില വർദ്ധിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. വേരിയന്‍റും മോഡലും അനുസരിച്ച് വില വർധന വ്യത്യാസപ്പെടും. പണപ്പെരുപ്പവും സമീപകാല റെഗുലേറ്ററി ആവശ്യകതകളും കാരണം കമ്പനിയുടെ ചെലവ് സമ്മർദ്ദം വർധിച്ചതായി കമ്പനി സ്റ്റോക്ക് മാർക്കറ്റുകള്‍ക്ക് നല്‍കിയ വിവരങ്ങളിൽ പറയുന്നതായി മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഈ വർദ്ധനവ് തടയാൻ ഭാഗികമായി ശ്രമിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇപ്പോൾ വിലക്കയറ്റം അനിവാര്യമായിരിക്കുകയാണ്. 2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ടാറ്റാ മോട്ടോഴ്‍സും 2023 ജനുവരി മുതല്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

വിൽപ്പനയുടെ കാര്യത്തിൽ 2022 നവംബർ കമ്പനിക്ക് വളരെ മികച്ച മാസം ആയിരുന്നു. 2022 നവംബറിൽ മാരുതി സുസുക്കി 132,395 യൂണിറ്റുകൾ വിറ്റപ്പോൾ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി 109,726 യൂണിറ്റുകൾ വിറ്റു. ആൾട്ടോ, എസ്-പ്രസ്സോ തുടങ്ങിയ കമ്പനിയുടെ മിനി കാറുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, 2021 നവംബറിലെ 17,473 യൂണിറ്റുകളെ അപേക്ഷിച്ച് 2022 നവംബറിൽ 18,251 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. 

വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ വേഗം വാങ്ങിക്കോ, ടാറ്റ വാഹനങ്ങള്‍ക്ക് വില കൂടും

സെലെരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ തുടങ്ങിയ കോം‌പാക്റ്റ് സെഗ്‌മെന്റിൽ, മാരുതി സുസുക്കി 2022 നവംബറിൽ 72,844 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.  കഴിഞ്ഞ വർഷം ഇതേ മാസത്തെ 57,019 യൂണിറ്റുകളെ അപേക്ഷിച്ച്. 2022 നവംബറിൽ ഗ്രാൻഡ് വിറ്റാര, ബ്രെസ, എർട്ടിഗ, എസ്-ക്രോസ് എന്നിവയുടെ 24,574 യൂണിറ്റുകൾ വിൽക്കാനും കമ്പനിക്ക് കഴിഞ്ഞു.

അടുത്ത വർഷം മൂന്ന് പുതിയ മോഡലുകൾക്കൊപ്പം യുവി ഉൽപ്പന്ന ശ്രേണി വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. മാരുതി ബലേനോ ക്രോസ്, അഞ്ച് ഡോർ മാരുതി ജിംനി, ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂന്ന് വരി എംപിവിയും ഇതിൽ ഉൾപ്പെടും. 2023 ജനുവരിയിലെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ ഈ മൂന്ന് മോഡലുകളും പ്രദർശിപ്പിക്കും.

2023 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പായിരിക്കും പുതിയ മാരുതി സുസുക്കി എംപിവി. കമ്പനിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ മാത്രമായി മോഡൽ ലഭ്യമാകും. രാജ്യത്തെ ഏറ്റവും വിലകൂടിയ മാരുതി സുസുക്കി കാറായിരിക്കും ഇത്. പുതിയ മാരുതി എംപിവിയുടെ അടിസ്ഥാന മോഡലിന് 20 ലക്ഷം രൂപയും ശ്രേണിയിലെ ടോപ്പിംഗ് വേരിയന്റിന് 30 ലക്ഷം രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios