Asianet News MalayalamAsianet News Malayalam

ചെങ്കടലിലെ ഹൂതി ആക്രമണം; പണി കിട്ടിയത് മാരുതി കാർ വാങ്ങാനിരുന്ന സാധാരണക്കാർക്ക്!

ചെങ്കടൽ മേഖലയിലെ സംഘർഷങ്ങൾ ആണ് വീണ്ടും വില കൂട്ടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഘർഷങ്ങൾ മാരുതി സുസുക്കി ഉൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾക്ക് ലോജിസ്റ്റിക് വെല്ലുവിളികൾ സൃഷ്ടിക്കുന്നു. 

Maruti Suzuki plans to hike car prices again due to conflicts in Red Sea
Author
First Published Feb 1, 2024, 10:49 AM IST

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ അടുത്തിടെയാണ് കാറുകൾക്ക് വില കൂട്ടിയത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് കമ്പനി വില വർധന പ്രഖ്യാപിച്ചത്. ഇത് 2024 ജനുവരി മുതൽ കമ്പനിയുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിക്കും ബാധകമായി. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു വില വർദ്ധനയ്ക്ക് ഒരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ചെങ്കടൽ മേഖലയിലെ സംഘർഷങ്ങൾ ആണ് വീണ്ടും വില കൂട്ടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഘർഷങ്ങൾ മാരുതി സുസുക്കി ഉൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾക്ക് ലോജിസ്റ്റിക് വെല്ലുവിളികൾ സൃഷ്ടിക്കുന്നു. വ്യാപാര കപ്പലുകൾക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങൾ ചെങ്കടൽ മേഖലയിൽ ഗതാഗത തടസം പതിവാണ് അടുത്തകാലത്ത്. ഇതുകാരണം കമ്പനികൾക്ക് അവശ്യ വസ്‍തുക്കൾ എത്തിക്കാൻ  കാലതാമസവും ഉയർന്ന ചെലവും നേരിടുന്നു. മാത്രമല്ല ചരക്ക് വഴി തിരിച്ചുവിടാനും കമ്പനികളെ നിർബന്ധിക്കുന്നു. ഈ പ്രതിസന്ധി കാരണം മാരുതി സുസുക്കിയും ലോജിസ്റ്റിക് വെല്ലുവിളികൾ നേരിടുന്നു. ഇത് വരും മാസങ്ങളിൽ പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്ന് മാരുതിയുടെ ഇൻവെസ്റ്റർ റിലേഷൻസ് മേധാവി രാഹുൽ ഭാരതി സൂചന നൽകിയതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി സുസുക്കി ഉൽപ്പാദന ചെലവ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് കമ്പനിയുടെ പാസഞ്ചർ വാഹന വിലയിലും പ്രതിഫലിച്ചേക്കാം. തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് ബാധകമായ വിലവർദ്ധനവിന്‍റെ അളവ് ഭാരതി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വിലക്കയറ്റം കാര്യമായിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രതിസന്ധി ഉയർന്ന കാത്തിരിപ്പ് കാലയളവിനും കാരണമായേക്കാം എന്നും കമ്പനി പറയുന്നു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് മാരുതി സുസുക്കി വില വർധന പ്രഖ്യാപിച്ചത്. ഇത് 2024 ജനുവരി മുതൽ കമ്പനിയുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിക്കും ബാധകമായി . അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും വർധിച്ചതിനാൽ ഉൽപ്പാദനച്ചെലവ് വർധിച്ചതാണ് വില വർധനയ്‌ക്ക് കാരണമെന്നാണ് ഈ വില വർദ്ധനയ്ക്ക് കാരണമായി മാരുതി സുസുക്കി പറഞ്ഞത്. മാരുതി സുസുക്കി മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട എന്നിവയുൾപ്പെടെ മറ്റ് നിരവധി കാർ നിർമ്മാതാക്കളും അതത് പാസഞ്ചർ വാഹനങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ചെങ്കടലിൽ ഒരു അമേരിക്കൻ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണ ശ്രമം നടത്തിയിരുന്നു. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ പതിക്കും മുൻപ് തകർത്തതായും അമേരിക്ക വ്യക്തമാക്കി. ഈ സംഭവത്തോടെ ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു.

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios