Asianet News MalayalamAsianet News Malayalam

y17 എന്ന കോഡിന് പിന്നിലെ നിഗൂഢത, ഒന്നും വിട്ടുപറയാതെ മാരുതി!

വിപണിയിൽ 7 സീറ്റർ എസ്‌യുവികളുടെ ഡിമാൻഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, y17 എന്ന കോഡ് നാമമുള്ള മാരുതിയുടെ ഈ പുതിയ മോഡൽ ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാകും. മാരുതിയുടെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവി 2025 ഓടെ വിപണിയിലെത്തും. ഈ 7 സീറ്റർ എസ്‌യുവി സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ ആയിരിക്കും നിർമ്മിക്കുക.

Maruti Suzuki plans to launch a 7-seater with code name Y17
Author
First Published Dec 8, 2023, 2:03 PM IST

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അതിന്റെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയുമായി പ്രീമിയം സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. വിപണിയിൽ 7 സീറ്റർ എസ്‌യുവികളുടെ ഡിമാൻഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, y17 എന്ന കോഡ് നാമമുള്ള മാരുതിയുടെ ഈ പുതിയ മോഡൽ ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാകും. മാരുതിയുടെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവി 2025 ഓടെ വിപണിയിലെത്തും. ഈ 7 സീറ്റർ എസ്‌യുവി സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിൽ ആയിരിക്കും നിർമ്മിക്കുക.

വരാനിരിക്കുന്ന എസ്‌യുവിയിൽ അത്യാധുനിക ആഡംബരങ്ങൾ സജ്ജീകരിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മാരുതിയുടെ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയിലെ പവർട്രെയിൻ ഓപ്ഷൻ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ രണ്ട് ഓപ്ഷനുകൾ ഉൾപ്പെടുന്നു. ആദ്യത്തെ 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ്. ഇത് 103 ബിഎച്ച്പി പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു. മാരുതിയിൽ നിന്നുള്ള ഈ വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയിൽ പുതിയ സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ ഉൾപ്പെടുന്നു.

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

ഗ്രാൻഡ് വിറ്റാരയുടെ വലിയ വിജയത്തിന് ശേഷമാണ് ഈ എസ്‌യുവി വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയിലെ ഗ്രാൻഡ് വിറ്റാരയുടെ വിജയം കണക്കിലെടുക്കുമ്പോൾ ഇത് മാരുതി സുസുക്കിക്ക് മികച്ച അവസരമായിരിക്കും. ഗ്രാൻഡ് വിറ്റാരയും ഇൻവിക്റ്റോയും ഇടയിലുള്ള മോഡൽ വിടവ് നികത്താനുള്ള മികച്ച ഓപ്ഷനായിരിക്കും ഇത്. ഏഴ് സീറ്റർ വാഹനങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ വില ഇൻവിക്ടോയേക്കാൾ കുറവായിരിക്കും. എങ്കിലും, വരാനിരിക്കുന്ന ഈ മാരുതി 7 സീറ്റർ എസ്‌യുവിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഈ എസ്‌യുവി ഹരിയാനയിലെ പുതിയ ഖാർഖോഡ പ്ലാന്റിൽ നിർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്ലാന്‍റ് 2025-ഓടെ പ്രവർത്തനക്ഷമമാകും.      

youtubevideo  

Latest Videos
Follow Us:
Download App:
  • android
  • ios