കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ലാഭം ഇരട്ടിയായി ഉയർന്നതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ലാഭം കുതിച്ചുയർന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കണക്കനുസരിച്ചാണ് ഇന്ത്യന്‍ വാഹനഭീമന്‍റെ ലാഭത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ലാഭം ഇരട്ടിയായി ഉയർന്നതായി കമ്പനി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആറുമാസത്തിനിടെ ആറാടി വാഗണാര്‍, നെഞ്ചുവിരിച്ച് അഞ്ചിലെത്തി നെക്സോണ്‍!

2022-2023ലെ ആദ്യ പാദത്തിൽ മാരുതി സുസുക്കിയുടെ ഏകീകൃത അറ്റാദായം , കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 475 കോടി രൂപയിൽ നിന്ന് 1,036 കോടി രൂപയായിട്ടാണ് കുതിച്ചത്. 118 ശതമാനത്തോളമാണ് വളര്‍ച്ച എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാരുതി സുസുക്കിയുടെ ലാഭത്തിലെ വൻ കുതിച്ചുചാട്ടം നേരത്തെ കണക്കാക്കിയതിനേക്കാൾ വളരെ കുറവാണ് എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാരുതി സുസുക്കിയുടെ മൊത്തം കാറുകളുടെ വിൽപ്പന 26,512 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 17,776 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതും കൂടുതലാണ്. ഈ മൂന്ന് മാസങ്ങളിൽ, മാരുതി സുസുക്കി 467,931 യൂണിറ്റുകൾ വിറ്റു. അതിൽ 398,494 യൂണിറ്റുകൾ ഇന്ത്യയിൽ ആണ് വിറ്റത്. 69,437 യൂണിറ്റുകൾ കയറ്റുമതി ചെയ്‍തു. 

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

ഈ മൂന്ന് മാസങ്ങളിൽ മാരുതി സുസുക്കി നിരവധി ലോഞ്ചുകളും നടത്തി. കാർ നിർമ്മാതാവ് അതിന്റെ എർട്ടിഗ , XL6 MPV കളുടെയും ബ്രെസ ഫേസ്‌ലിഫ്റ്റ് സബ്-കോംപാക്റ്റ് എസ്‌യുവിയുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെ അവതരിപ്പിച്ചു . പുതിയ തലമുറ എർട്ടിഗ, XL6 എന്നിവയുടെ വിൽപ്പനയാണ് ഈ പാദത്തിൽ മാരുതിയുടെ അറ്റാദായത്തിന് കാരണമായത്. പാദത്തിന്റെ അവസാന ദിവസം പുറത്തിറക്കിയ മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് രണ്ടാം പാദത്തിൽ അതിന്റെ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കി ഏകദേശം 1,570 കോടി രൂപ നേടുമെന്ന് നേരത്തെ കണക്കാക്കിയിരുന്നു . എല്ലാ കാർ നിർമ്മാതാക്കളും വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും അർദ്ധചാലക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും നേരിടുന്ന വെല്ലുവിളികൾക്കിടയിലും വിൽപ്പനയിലും ലാഭവിഹിതത്തിലും മാരുതിയുടെ കുതിപ്പ്. ഈ ഘടകങ്ങൾ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കാർ നിർമ്മാതാക്കളെ അവരുടെ വാഹനങ്ങളുടെ വില ഇടയ്‌ക്കിടെ ഉയർത്താൻ നിർബന്ധിതരാക്കി.

 "മാസം 13000, വര്‍ഷം ഒരുലക്ഷം.." ഗ്രാന്‍ഡ് വിറ്റാരയില്‍ മാരുതിയുടെ സ്വപ്‍നങ്ങള്‍ പൂത്തുലയുന്നു!

മാരുതി സുസുക്കി അതിന്റെ പുതിയ മിഡ്-സൈസ് എസ്‌യുവി ഗ്രാൻഡ് വിറ്റാര അടുത്തിടെ അവതരിപ്പിച്ചിരുന്നു. കമ്പനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ഈ വാഹനം വിപണിയില്‍ ലോഞ്ച് ചെയ്യുന്നതോടെ ഈ പാദത്തിൽ മാരുതിയുടെ ലാഭവിഹിതം കൂടുതല്‍ മെച്ചപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെറ്റ, സെൽറ്റോസ് എസ്‌യുവികൾക്കൊപ്പം കൊറിയൻ കമ്പനികളായ ഹ്യൂണ്ടായിയും കിയയും ആധിപത്യം പുലർത്തുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ മോഡല്‍ മികച്ച പോരാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബ്രെസ്സയ്‌ക്കൊപ്പം ഗ്രാൻഡ് വിറ്റാരയുമായി മാരുതി വിജയിച്ചാൽ, കമ്പനിയുടെ ലാഭവിഹിതം ഇനിയും കുതിച്ചുയരും എന്നുറപ്പ്.