Asianet News MalayalamAsianet News Malayalam

ഇനി പെട്രോള്‍ കരുത്തിലും എസ് ‍ക്രോസ്

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുക്കിയുടെ എസ്‍യുവി എസ്-ക്രോസിന്‍റെ പെട്രോള്‍ മോഡല്‍ മാര്‍ച്ച് മാസത്തോടെ ഷോറൂമുകളിലെത്തും. 

Maruti Suzuki S-Cross Petrol Unveiled
Author
Delhi, First Published Feb 17, 2020, 4:37 PM IST

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മാരുതി സുസുക്കിയുടെ എസ്‍യുവി എസ്-ക്രോസിന്‍റെ പെട്രോള്‍ മോഡല്‍ മാര്‍ച്ച് മാസത്തോടെ ഷോറൂമുകളിലെത്തും. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ക്രോസ്ഓവര്‍ ലഭിക്കുന്നത്. ഇനി പെട്രോള്‍ എന്‍ജിന്‍ മാത്രം ഉപയോഗിക്കും. 

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, കെ15ബി പെട്രോള്‍ എന്‍ജിനാണ് പുതുതായി നല്‍കിയത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. സിയാസ്, എര്‍ട്ടിഗ, എക്‌സ്എല്‍6 മോഡലുകളില്‍നിന്ന് വ്യത്യസ്തമായി എസ്-ക്രോസിന്റെ പെട്രോള്‍-ഓട്ടോമാറ്റിക് ട്രിമ്മില്‍ മാത്രമായിരിക്കും സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ (എസ്എച്ച്‌വിഎസ്) നല്‍കുന്നത്. പെട്രോള്‍-മാന്വല്‍ എസ്-ക്രോസില്‍ എസ്എച്ച്‌വിഎസ് ലഭിക്കില്ല.

ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇതുവരെ മാരുതി സുസുകി എസ്-ക്രോസ് ലഭിച്ചിരുന്നത്. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 1.3 ലിറ്റര്‍ ഡീസല്‍ മോട്ടോറിന്റെ ഉല്‍പ്പാദനം ഫിയറ്റ് ഈയിടെ അവസാനിപ്പിച്ചിരുന്നു. മാരുതിയുടെ പുതിയ കാറുകള്‍ ഈ എന്‍ജിന്‍ ഉപയോഗിക്കുന്നില്ല.

എസ്-ക്രോസിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒന്നുമില്ലെങ്കിലും പുതുതായി 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ 2.0 സിസ്റ്റം നല്‍കിയിരിക്കുന്നു. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്-ക്രോസ് പെട്രോള്‍ വേരിയന്റുകള്‍ക്ക് വില അല്‍പ്പം കുറവായിരിക്കും. ഭാവിയില്‍ ഡീസല്‍ പവര്‍ട്രെയ്ന്‍ നല്‍കുമോയെന്ന് വ്യക്തമല്ല.  നെക്‌സ ഷോറൂമുകളിലൂടെയാണ് വാഹനത്തിന്‍റെ വില്‍പ്പന. 

Follow Us:
Download App:
  • android
  • ios