2020 ഫെബ്രുവരിയിലെ വാഹന വില്‍പന കണക്കുകളില്‍ പത്തില്‍ ഏഴ് സ്ഥാനവും സ്വന്തമാക്കി പതിവു പോലെ മാരുതി തന്നെ മുന്നിൽ.

മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് 18696 യുണിറ്റുമായി വില്‍പനയില്‍ ഒന്നാമന്‍. 18235  യൂണിറ്റുമായി ടോള്‍ബോയ് വാഗണ്‍ആറാണ് രണ്ടാം സ്ഥാനത്ത്.  ഓള്‍ട്ടോയ്ക്കാണ് മൂന്നാംസ്ഥാനം. വില്‍പന 17921 യൂണിറ്റ്. പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണ്  16585 യൂണിറ്റ് വില്‍പനയുമായി നാലാമത്. 

കിയയുടെ ജനപ്രിയ എസ്‌യുവി സെല്‍റ്റോസിനാണ് അഞ്ചാം സ്ഥാനം വില്‍പന 14024 യൂണിറ്റ്. 11782 യൂണിറ്റ് വില്‍പനയുമായി മാരുതിയുടെ എംപിവി എര്‍ട്ടിഗ ആറാം സ്ഥാനത്ത്. മാരുതിയുടെ യൂട്ടിലിറ്റി വാഹനമായ ഈക്കോ 11227 യൂണിറ്റുമായി ഏഴാമതെത്തി. ഹ്യുണ്ടേയ് യുടെ ചെറു ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 10407 യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വെന്യുവിന്റെ വില്‍പന 10321 യൂണിറ്റാണ്. മാരുതിയുടെ തന്നെ ചെറുകാര്‍ എസ്‌പ്രെസോയാണ് പത്താം സ്ഥാനത്ത്. 9578 യൂണിറ്റ് എസ്‍പ്രസോകള്‍ ഇക്കാലത്ത് നിരത്തിലെത്തി.