Asianet News MalayalamAsianet News Malayalam

ഈ കച്ചവടത്തിലും പൊളിയാണ് മാരുതി, കണ്ണുതള്ളി എതിരാളികള്‍!

ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെയുള്ള വാഹന വില്‍പ്പനയിൽ വൻ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

Maruti Suzuki Sold Two Lakh Cars Through Online Platforms
Author
Mumbai, First Published Nov 19, 2020, 9:17 AM IST

ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെയുള്ള വാഹന വില്‍പ്പനയിൽ വൻ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഓൺലൈൻ ചാനൽ വഴി കമ്പനി ഇതുവരെ വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തൊട്ടാകെയുള്ള ആയിരത്തോളം ഡീലർഷിപ്പുകളെ ഉൾക്കൊള്ളിച്ച്​ ഏറ്റവും വലിയ ഓൺലൈൻ ഡിജിറ്റൽ ചാനൽ മാരുതി സുസുക്കി സ്ഥാപിച്ചത്​ രണ്ടുവർഷം മുമ്പായിരുന്നു. 

ഡിജിറ്റൽ ചാനൽ വഴി ബന്ധപ്പെട്ട് കാറുകളെ കുറിച്ച് ചോദിക്കുന്ന ഉപഭോക്താക്കൾ പത്ത് ദിവസത്തിനുള്ളിൽ കാർ വാങ്ങുന്നതായി കമ്പനി കണ്ടെത്തി. മാരുതി ഓൺലൈൻ ബുക്കിങ് ആരംഭിച്ചത് 2017ലാണ്. ഉപഭോക്താക്കൾ ഓൺലൈൻ ചാനലിനെ സ്വീകരിച്ചതോടെയാണ് വിൽപ്പനയും ഉയർന്നത്.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളാണെന്ന് തങ്ങൾക്ക്​ ലഭിച്ചതെന്നും മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിങ്​ ആൻഡ്​ സെയ്ല്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയുടെ 20 ശതമാനവും ഓണ്‍ലൈന്‍ അന്വേഷണങ്ങളില്‍ നിന്ന് ഉണ്ടാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കോവിഡ് വ്യാപകമായതിന് പിന്നാലെ കഴിഞ്ഞ അഞ്ച്​ മാസങ്ങളിൽ ഇക്കാര്യത്തിൽ 33 ശതമാനം വര്‍ധനയുമുണ്ടായി.

ഡിജിറ്റൽ ചാനൽ വഴി ബന്ധപ്പെട്ട് കാറുകളെ കുറിച്ച് ചോദിക്കുന്ന ഉപഭോക്താക്കൾ പത്ത് ദിവസത്തിനുള്ളിൽ കാർ വാങ്ങുന്നതായി കമ്പനി കണ്ടെത്തി. മാരുതി ഓൺലൈൻ ബുക്കിങ് ആരംഭിച്ചത് 2017ലാണ്. ഉപഭോക്താക്കൾ ഓൺലൈൻ ചാനലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് വിൽപ്പനയും ഉയർന്നത്. കാറുകളെ കുറിച്ച് അറിയാൻ ഡിജിറ്റൽ സങ്കേതം വഴി ബന്ധപ്പെടുന്നവരുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനവുണ്ടായി. 

രാജ്യത്തെ 95 ശതമാനം കാര്‍ വില്‍പ്പനയിലും ഡിജിറ്റല്‍ സ്വാധീനമുള്ളതായും ആവശ്യക്കാർ കാറുകളെ കുറിച്ച് ഓണ്‍ലൈനില്‍ പഠിച്ചതിന്​ ശേഷമാണ് ഡീലര്‍ഷിപ്പിലെത്തി കാറുകൾ വാങ്ങുന്നതെന്നും കമ്പനി പറയുന്നു.

Follow Us:
Download App:
  • android
  • ios