മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ മാനേജിംഗ് ഡയറക്ടർ മസാരു അകായ്ഷി ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശാസ്‌ത്രീയവും പരിസ്ഥിതി സൗഹൃദവുമായ സ്‌ക്രാപ്പിംഗും പുനരുപയോഗവും നൽകുന്ന സർക്കാർ അംഗീകൃത സൗകര്യങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന് നിരവധി വ്യക്തികൾക്ക് ഇപ്പോഴും അറിയാത്തതിനാൽ വാഹന സ്‌ക്രാപ്പിംഗ് പ്രക്രിയയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്‍ടിക്കേണ്ടതുണ്ട് എന്ന് മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ (MSTI) മേധാവി. മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ മാനേജിംഗ് ഡയറക്ടർ മസാരു അകായ്ഷി ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ടൊയോട്ട സുഷോ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭം ആയ മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ 2019 ഒക്ടോബറിൽ ആണ് സ്ഥാപിതമാകുന്നത്. നോയിഡയിൽ സ്ഥിതി ചെയ്യുന്ന അതിന്റെ ആദ്യ സർക്കാർ അംഗീകൃത വെഹിക്കിൾ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം 2021 നവംബറിൽ ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 

“ഉദ്ഘാടനത്തിനു ശേഷം ഏകദേശം 120 വാഹനങ്ങൾ ഞങ്ങൾക്ക് ലഭിക്കുകയും പൊളിക്കല്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇൻസെന്റീവുകൾ ലഭിക്കാൻ തുടങ്ങിയാൽ, അളവ് ഉയരുമെന്ന് ഞാൻ കരുതുന്നു.." അകാഷി പറഞ്ഞു.

പൊളിക്കല്‍ നയത്തിന് കയ്യടിച്ച് വണ്ടിക്കമ്പനികള്‍!

44 കോടിയിലധികം രൂപ മുതൽമുടക്കിൽ നിർമ്മിച്ച, 10,993 ചതുരശ്ര മീറ്റർ MSTI നോയിഡ സൗകര്യത്തിന് പ്രതിവർഷം 24,000 എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനും റീസൈക്കിൾ ചെയ്യാനും കഴിയും. നിലവിൽ യാത്രാ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവ സ്ക്രാപ്പ് ചെയ്യാൻ ഇതിന് കഴിയും.

വാഹനം പൊളിച്ചുമാറ്റിയ ശേഷം മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ ഒരു നശീകരണ സർട്ടിഫിക്കറ്റ് നൽകുന്നു. വ്യക്തികൾക്ക് ലഭിക്കുന്ന തുക ഓരോ വാഹനത്തിനും വ്യത്യാസപ്പെടുമ്പോൾ, സ്‌ക്രാപ്പ് ചെയ്‌ത യൂണിറ്റുകളുടെ സാധാരണ പരിധി 25,000 മുതൽ 80,000 രൂപ വരെയാണ്.

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

“വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്ന പ്രക്രിയയെക്കുറിച്ച് വ്യക്തികൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാകേണ്ടതുണ്ട്. വാഹനങ്ങൾ സ്‌ക്രാപ്പിംഗും പുനരുപയോഗവും ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ നടക്കുന്ന ഇന്ത്യയിൽ ഇത്തരം സൗകര്യങ്ങൾ ഇപ്പോൾ ഉണ്ടെന്ന് പലർക്കും ഇപ്പോഴും അറിയില്ല.. ” അകാഷി പറഞ്ഞു.

അന്തരീക്ഷത്തിലേക്കും മണ്ണിലേക്കും എണ്ണകളോ വാതകങ്ങളോ ഡിസ്ചാർജ് ചെയ്യപ്പെടാതെ, നോയിഡയിലെ മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യയുടെ ഈ പൊളിക്കല്‍ സൗകര്യം വാഹനത്തിൽ നിന്ന് 95 ശതമാനം മുതൽ 97 ശതമാനം വരെ സ്ക്രാപ്പ് വീണ്ടെടുക്കുമെന്ന് അവകാശപ്പെടുന്നു.

ചൈന മുതല്‍ റഷ്യ വരെ; പണ്ടുപണ്ടേ ഈ രാജ്യങ്ങളില്‍ വണ്ടി പൊളിക്കല്‍ തുടങ്ങിയിരുന്നു!

"എല്ലാ സ്‌ക്രാപ്പുചെയ്‌ത വസ്തുക്കളും പരിസ്ഥിതി സൗഹൃദ പുനരുപയോഗത്തിനായി സർക്കാർ അംഗീകൃത റീസൈക്ലറുകൾ / സ്റ്റീൽ മില്ലുകൾ / സ്മെൽറ്ററുകൾ എന്നിവയിലേക്ക് അയയ്ക്കുന്നു.. " അകാഷി അഭിപ്രായപ്പെട്ടു.

44 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ വാഹന സ്‌ക്രാപ്പേജ് സൗകര്യം കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യത്തിന് പ്രതിവർഷം 24,000-ലധികം ELV-കൾ സ്‌ക്രാപ്പ് ചെയ്യാനും റീസൈക്കിൾ ചെയ്യാനും കഴിയും.

'പൊളിയാണ്' ടാറ്റ, ഒരുക്കുന്നത് വമ്പന്‍ വണ്ടി പൊളിക്കല്‍ കേന്ദ്രം!

സ്ക്രാപ്പേജ് നയം
ഈ വർഷം ഓഗസ്റ്റിലാണ്​ കേന്ദ്രം സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്​. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ്​ നയമനുസരിച്ച്​ ചെയ്യുന്നത്​. ഇതനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.

ഈ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി കീശ കീറും, ഇതാ അറിയേണ്ടതെല്ലാം!