നിർമ്മാണ ചെലവുകൾ വർദ്ധിച്ചതിനാലാണ് കാറുകളുടെ വില വർധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. 

ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിന് വില കൂട്ടി മാരുതി സുസുക്കി. 15,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വിഫ്റ്റ് വേരിയന്റിനൊപ്പം മുഴുവൻ സി‌എൻ‌ജി മോഡലുകളുടെയും വില കമ്പനി കൂട്ടി. വില വർദ്ധനവ് ഓരോ വേരിയന്റിനും വ്യത്യസ്‍തമാണ്.

മിക്ക സ്വിഫ്റ്റ് വേരിയന്റുകൾക്കും 15,000 രൂപ വരെ വർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. Vxi, Vxi AMT, Zxi, Zxi AMT, Zxi Plus, Zxi Plus AMT, Zxi Plus ഡ്യുവൽ ടോൺ എന്നിവയാണ് 15000 രൂപ വരെ വില വർദ്ധിപ്പിച്ചിരിക്കുന്ന വേരിയന്റുകൾ. അതേസമയം, Lxi വേരിയന്റിന്റെ വില 8,000 രൂപയും Zxi Plus AMT ഡ്യുവൽ-ടോൺ വേരിയന്റിന്റെ വില 1000 രൂപയും മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

നിർമ്മാണ ചെലവുകൾ വർദ്ധിച്ചതിനാലാണ് കാറുകളുടെ വില വർധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നിലവിലെ വില 8.1 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. 2021 ജൂണിൽ മാരുതി സുസുക്കി 1.65 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചിരുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിനുശേഷം നഷ്‍ടപ്പെട്ട വിൽപ്പന വീണ്ടെടുക്കാൻ വാഹന വിപണി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona