Asianet News MalayalamAsianet News Malayalam

32 കിമീ മൈലേജ്, പുത്തന്‍ സ്വിഫ്റ്റുമായി മാരുതി!

പുതിയ സ്വിഫ്റ്റിന് 32.52 കിലോമിറ്റര്‍ വരെ ലഭിക്കുമെന്നാണ് കമ്പനി പറയുന്നതെന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Maruti Swift To Get CNG Option Soon
Author
Mumbai, First Published Jul 28, 2021, 12:36 PM IST

ജനപ്രിയ മോഡലായ സ്വിഫ്റ്റിന്‍റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി എന്ന് റിപ്പോര്‍ട്ട്. കാര്‍ ദേഖോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

നേരത്തെ തന്നെ ആള്‍ട്ടോ, വാഗണ്‍ആര്‍, സെലീറിയോ, ഈക്കോ, എര്‍ട്ടിഗ എന്നീ മോഡലുകള്‍ക്ക് മാരുതി സിഎന്‍ജി വേരിയന്റുകള്‍ പുറത്തിറക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് സ്വിഫ്റ്റിലേക്കും സിഎന്‍ജി നിര നീട്ടുന്നതിന് കാരണം. 

നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനം സിഎന്‍ജിയിലേക്ക് മാറ്റുന്ന പ്രവണതയും  ഇന്ത്യയില്‍ കാണുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കാറുള്‍ക്ക് ഗുരുതരമായ എന്‍ജിന്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വരാന്‍ കാരണമാകുന്നു. കമ്പനി തന്നെ സിഎന്‍ജി പതിപ്പ് പുറത്തിറക്കുന്നതിലൂടെ അത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. സാധാരണ സ്വിഫ്റ്റില്‍ ഇല്ലാത്ത അനേകം ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രിവ്ന്‍ഷന്‍, ടാങ്ക് ലീക്കിങ് പ്രവന്‍ഷന്‍, കൊളിഷന്‍ റെസിസ്റ്റന്റ് തുടങ്ങിയവ വാഹനത്തിലുണ്ട്.

സിഎല്‍ജി വാഹനങ്ങള്‍ക്ക് പെട്രോള്‍-ഡീസല്‍ വാഹനങ്ങളെക്കാളും പവറും ടോര്‍ക്കും കുറവാണെങ്കിലും ഉയര്‍ന്ന മൈലേജ് കിട്ടും. വാഗണ്‍ ആറിന് 21.79 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റിന് 32.52 കിലോമിറ്റര്‍ വരെ ലഭിക്കുമെന്നാണ് കമ്പനി പറയുന്നതെന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോട് കിടപിടിക്കുന്ന പവറും വാഹനത്തിനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒരു പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള സ്വിഫ്റ്റ് വാഹന മോഡിഫയർമാരുടെ ഇടയിൽ ഇപ്പോഴും പ്രചാരമുള്ള വാഹനങ്ങളിലൊന്നാണ്. നിലവിൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തുന്നത്. ചെറിയ മാറ്റങ്ങളോടെ മാരുതി സുസുക്കി അടുത്തിടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2021 പതിപ്പ് പുറത്തിറക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios