2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഈ അപകട ഭീഷണി നേരിടുന്നത്. 

ചില സാങ്കേതിക തകരാറുകള്‍ മൂലം മാരുതി സുസുക്കി ഇന്ത്യ അതിന്റെ മൂന്ന് മോഡലുകളായ വാഗൺ ആർ, സെലേറിയോ , ഇഗ്നിസ് എന്നിവയുടെ 9,925 യൂണിറ്റുകൾ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. റിയർ ബ്രേക്ക് അസംബ്ലിയിലെ തകരാർ പരിഹരിക്കുന്നതിനായിട്ടാണ് നടപടി. 2022 ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഈ അപകട ഭീഷണി നേരിടുന്നത്. കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗ് പ്രകാരമാണ് ഈ വിവരം പുറത്തുവന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, റിയർ ബ്രേക്ക് അസംബ്ലിയുടെ ചില ഭാഗങ്ങൽ ഒരു തകരാർ ഉണ്ടെന്ന് സംശയിക്കുന്നു. ഇത് ഒരു പ്രത്യേക സാഹചര്യത്തിൽ പൊട്ടുകയും ഒരു പ്രത്യേക ശബ്‍ദവും ഉണ്ടാക്കാം. ഇക്കാരണത്താൽ, ദീർഘകാലാടിസ്ഥാനത്തിൽ ബ്രേക്ക് പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിഎസ്ഇയിലെ ഫയലിംഗിൽ കമ്പനി അറിയിച്ചു.

31 കിമി മൈലേജ്; വില്‍പ്പനയില്‍ ഞെട്ടിച്ച് മാരുതിയുടെ ഈ ഫാമിലി കാര്‍!

ഇതോടെ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയില്‍ സംശയാസ്പദമായ വാഹനങ്ങൾ പരിശോധനയ്ക്കായി തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തെങ്കിലും പ്രശ്‍നം കണ്ടെത്തിയാൽ, തകരാറുള്ള ഭാഗം കമ്പനി സൗജന്യമായി മാറ്റിസ്ഥാപിക്കും. മാറ്റിസ്ഥാപിക്കുന്നതിനുള്ള ഭാഗങ്ങൾ ക്രമീകരിക്കുന്ന പ്രക്രിയയിലാണ് നിലവില്‍ കമ്പനി. അംഗീകൃത വർക്ക് ഷോപ്പുകൾ അവരുടെ വാഹനങ്ങളിൽ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കളെ ബന്ധപ്പെടും എന്നും ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കും എന്നും കമ്പനി അറിയിച്ചു.

മാരുതിയെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍, ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാരുതി സുസുക്കി രണ്ട് പുതിയ എസ്‌യുവികളായ 2022 ബ്രെസയും പുതിയ ഗ്രാൻഡ് വിറ്റാരയും വില്‍പ്പന നടത്തി ലാഭത്തിൽ വൻ കുതിച്ചുചാട്ടം നടത്തി. കമ്പനി അടുത്തിടെ അതിന്റെ ത്രൈമാസ റിപ്പോർട്ട് പ്രഖ്യാപിച്ചിരുന്നു. പ്രീ-ഫെസ്റ്റീവ് സീസണിലെ റെക്കോർഡ് വിൽപ്പനയ്ക്കിടയിൽ അതിന്റെ ലാഭത്തിൽ നാലിരട്ടി വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നു. 

മാരുതിയുടെ പഴയ കോംപാക്റ്റ് എസ്‌യുവി എസ്-ക്രോസിന് പകരമായി വന്ന ഗ്രാൻഡ് വിറ്റാര, സെപ്റ്റംബർ അവസാനത്തോടെ ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 55,000 ബുക്കിംഗുകൾ നേടിയിരുന്നു. ചെറുകാർ വിഭാഗത്തിലെ ആധിപത്യം കാരണം മാരുതി സുസുക്കിക്ക് ഏകദേശം 40 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം ബ്രെസയുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ബ്രെസയുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ കമ്പനി ഇപ്പോൾ പദ്ധതിയിടുന്നുണ്ട്. 

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന ആദ്യ സിഎൻജി എസ്‌യുവിയാകാൻ മാരുതി ബ്രെസ

ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവി ആയിരിക്കും മാരുതി ബ്രെസ . അതേസമയം ബ്രെസ്സ സിഎൻജിയെ കുറിച്ച് മാരുതി ഒരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വില വെളിപ്പെടുത്തൽ സംഭവിക്കുമെന്ന് ചോർന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു. LXi, VXi, ZXi, ZXi+ എന്നീ 4 ട്രിമ്മുകളിലും CNG പതിപ്പ് ലഭിക്കും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സിഎൻജി മോഡലായിരിക്കും ബ്രെസയെന്നും ഇത് വെളിപ്പെടുത്തുന്നു.