Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ ആ കിടിലന്‍ മോഡല്‍, സ്വപ്‍നം പൊലിയുന്നു?!

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ വില 12 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

Maruti WagonR electric car launch price could be Rs 12 lakhs
Author
Mumbai, First Published Apr 27, 2019, 6:10 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ വില 12 ലക്ഷം രൂപ ആയിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെ വാഹനം ഏഴ് ലക്ഷം രൂപയ്ക്ക് വിപണിയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇലക്ട്രിക് വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് വാഗണ്‍ ആറിന് സാധിക്കും. ബാറ്ററി ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

റഗുലര്‍ വാഗണ്‍ ആറിന്‍റെ പുതിയ പതിപ്പ് അടുത്തിടെയാണ് മാരുതി വിപണിയിലെത്തിച്ചത്. മികച്ച വില്‍പ്പന നേടി മുന്നേറുന്ന മോഡലിന്‍റെ ഇലക്ട്രിക്ക് പതിപ്പ് കൂടി എത്തുന്നതോടെ ഇന്ത്യയിലെ വൈദ്യുത വാഹന വിപണിക്കു തന്നെ പുത്തന്‍ ഉണര്‍വേകുമെന്നാണു വാഹനപ്രേമികള്‍ കരുതുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിക്കപ്പെട്ടേക്കും.
 

Follow Us:
Download App:
  • android
  • ios