ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് EQ നിരയിലെ ഒമ്പതാമത്തെ മോഡലായ EQT കണ്‍സെപ്റ്റ് ഇലക്ട്രിക് വാന്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് EQ നിരയിലെ ഒമ്പതാമത്തെ മോഡലായ EQT കണ്‍സെപ്റ്റ് ഇലക്ട്രിക് വാന്‍ അവതരിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു . ഏഴ് സീറ്റര്‍ വാഹനമായിരിക്കും ഈ ഇലക്ട്രിക് എംപിവി എന്നാണ് റിപ്പോർട്ട്. 2021 അവസാനം വരാനിരിക്കുന്ന സിറ്റന്‍ വാണിജ്യ വാനിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡലെന്നും അടുത്ത വര്‍ഷം മെര്‍സിഡീസ് EQT കണ്‍സെപ്റ്റ് വിപണിയിലെത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

44 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ഉള്ള 102 bhp ഇലക്ട്രിക് മോട്ടോര്‍ മെര്‍സിഡീസ് EQT കണ്‍സെപ്റ്റിന് ലഭിക്കും. സിംഗിള്‍ ചാര്‍ജില്‍ 265 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ EQT-ക്ക് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭാവിയില്‍ ഈ സെഗ്മെന്റില്‍ പൂര്‍ണ്ണമായ ഒരു ഇലക്ട്രിക് മോഡലും കമ്പനി എത്തിക്കുമെന്നാണ് റിപ്പോർട്ട്. 4,945 മില്ലിമീറ്റര്‍ നീളവും 1,863 മില്ലിമീറ്റര്‍ വീതിയും 1,826 മില്ലിമീറ്റര്‍ ഉയരവുമാണ് മെര്‍സിഡീസ് EQT കണ്‍സെപ്റ്റിനുള്ളത്. 21 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകളുള്ള ബ്ലാക്ക് പാനല്‍ ഫ്രണ്ട്, പനോരമിക് റൂഫ്, ഫ്രണ്ട്, റിയര്‍ ലൈറ്റ് ക്ലസ്റ്ററുകളെ ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പ് എന്നിവയാണ് ഇലക്ട്രിക് എംപിവിക്ക്ഉള്ളത് . മൂന്നാം നിര സീറ്റുകളുടെ ഭാഗത്തു എംപിവിക്ക് ഇരുവശത്തും സ്ലൈഡിംഗ് ഡോറുകളും നൽകിയിരിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona