ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ ജി-ക്ലാസ് എസ്‌യുവിയുടെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു. ഡൈമ്‌ലര്‍ സിഇഒ ഓല കൊളേനിയസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജി-ക്ലാസ് എസ്‌യുവിക്ക് ഈ വര്‍ഷം നാല്‍പ്പത് വയസ് തികയുകയാണ്.

എന്നാല്‍ വാഹനംഎപ്പോള്‍ വിപണിയിലെത്തുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. റേഞ്ച്, ടോപ് സ്പീഡ്, ചാര്‍ജിംഗ് സമയം തുടങ്ങിയ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചും വ്യക്തതയില്ല. വാഹനത്തിന് 300 കിലോമീറ്ററിലധികം റേഞ്ചുണ്ടാകുമെന്നും ഇലക്ട്രിക് വേര്‍ഷനാകുന്നതോടെ വാഹനത്തിന്‍റെ വില കുത്തനെ കൂടിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.