നിങ്ങളുടെ കാറുമായി ഒരു സാഹസിക യാത്രയ്‌ക്ക് ഇറങ്ങിയിട്ട് എത്ര കാലമായി? ഈ ചോദ്യം നിങ്ങളില്‍ ചിലരുടെയെങ്കിലും ഉള്ളില്‍ ഒരു നെടുവീര്‍പ്പ് ഉയര്‍ത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെ ഈ ഉത്സവകാലത്ത് ജര്‍മ്മന്‍ ആഡംബരവാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിന്‍റെ അൺലോക്ക് വിത്ത് മെഴ്‌സിഡസ് ബെൻസ് എന്ന ക്യാംപെയിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആവേശഭരിതരായേക്കാം.

അൺലോക്കിന്റെ നാലാം ഘട്ടത്തിലാണ് ഇപ്പോൾ ഇന്ത്യ. ആളുകൾക്കായി കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും തുറന്നിരിക്കുന്നു. ഇവിടെ ഇപ്പോൾ കൂടുതൽ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ഏതാനും സംസ്ഥാനങ്ങളിലൊഴികെ അന്തർസംസ്ഥാന യാത്രകൾക്കും വലിയ  നിയന്ത്രണങ്ങളൊന്നുമില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി പൊതുജനങ്ങൾക്കായി ടൂറിസവും തുറന്നിട്ടുണ്ട്.

ഇതൊക്കെ കണക്കിലെടുത്താണ് ഈ ഉത്സവകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സ് പുതിയ കാംപെയിനുമായി രംഗത്തെത്തുന്നത്. ഈ ക്യാംപെയിന്‍ ഉപഭോക്തൃ വികാരങ്ങളുമായി ബന്ധപ്പെടുകയും പുതിയവ പര്യവേക്ഷണം ചെയ്യുന്നതിനും അവരുടെ ഭാവനകളെ അൺലോക്കുചെയ്യുന്നതിനും  പ്രേരിപ്പിക്കുകയും ചെയ്യും. ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് കാർ സ്വന്തമാക്കുന്ന ഒരു ഉപഭോക്താവിന് യാത്രകളിലൂടെ പുതിയ അനുഭവങ്ങളുണ്ടാക്കുകയും ഓര്‍മ്മകള്‍ പുന:സൃഷ്‍ടിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യംപെയിനിലൂടെ കമ്പനി വിഭാവനം ചെയ്യുന്നത്.

അൺലോക്ക് വിത്ത് മെഴ്‌സിഡസ് ക്യാംപെയിന്‍ ഉപഭോക്താക്കളുടെ വികാരം പുനരുജ്ജീവിപ്പിക്കുകയും അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അൺലോക്കുചെയ്യാൻ പ്രേരിപ്പിക്കുമെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. ഒരു മെഴ്‌സിഡസിനൊപ്പം ചേര്‍ന്ന് അവരുടെ സ്വപ്നങ്ങളും പുതിയ യാത്രകളും  പുതിയ റോഡുകളും എന്നിവ ഏറ്റെടുക്കുന്നതിനും പുതിയ സാഹസങ്ങൾ കണ്ടെത്തുന്നതിനും  പ്രാപ്‍തരാക്കുന്നുന്നതിന് ഉപഭോക്താക്കളെ ഈ കാമ്പെയിൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബരത്തിന്റെയും പ്രൌഡിയുടെയും പ്രതീകമാണ് ബെന്‍സ് കാറുകള്‍. സെഡാൻ മുതൽ എസ്‌യുവി വരെ, മെഴ്‌സിഡസ് ബെൻസിന് അതിന്റെ പോർട്ട്‌ഫോളിയോയിൽ നിരവധി കാറുകൾ ഉണ്ട് . അതുകൊണ്ടു തന്നെ ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമായ കാർ തിരഞ്ഞെടുക്കാനാകും. ഈ ഉത്സവകാലത്ത് പുതിയ ഓഫറുകളിലൂടെ ആളുകൾക്ക് അവരുടെ സ്വപ്‍ന കാർ സ്വന്തമാക്കാൻ അവസരം നൽകുകയാണ് മെർസിഡീസ് ബെൻസ്.  പുതിയ ക്യാംപെയിനിലൂടെ നിരവധി ആനുകൂല്യങ്ങള്‍ കമ്പനി മുന്നോട്ടു വയ്ക്കുന്നുണ്ട്.

ബെന്‍സ് സി ക്ലാസ് 39,999 മാസത്തവണയില്‍ 7.99% ശതമാനം പലിശ നിരക്കില്‍ സ്വന്തമാക്കാം. കോംപ്ലിമെന്ററി ഒന്നാം വർഷ ഇൻഷുറൻസും ലഭിക്കും.   9,999 മാസത്തവണയില്‍  7.99% പലിശ നിരക്കില്‍ ഇ ക്ലാസ് സ്വന്തമാക്കുമ്പോഴും കോംപ്ലിമെന്ററിയായി ഒന്നാം വർഷ ഇൻഷുറൻസ് ലഭിക്കും. 44,444 മാസത്തവണയില്‍ ബെന്‍സ് ജിഎല്‍സിയും നിങ്ങള്‍ക്ക് വീട്ടിലെത്തിക്കാം. 7.99 ശതമാനം തന്നെയാണ് പലിശ നിരക്ക്.  അപ്പോഴും കോംപ്ലിമെന്ററി ഒന്നാം വർഷ ഇൻഷുറൻസും ലഭിക്കും.

യാത്രക്കാർക്കും ഡ്രൈവർമാർക്കും പരമാവധി സുഖയാത്ര പ്രദാനം ചെയ്യുന്ന വാഹനം എന്ന നിലയിലാണ് മെഴ്‌സിഡസ് ബെൻസ് അറിയപ്പെടുന്നത് തന്നെ. കാറുകളുടെ മികച്ച ഡിസൈനുകൾ അതിനവയെ പ്രാപ്‍തമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ് ഈ വാഹനങ്ങള്‍. വോയ്‌സ് അസിസ്റ്റ്, റിയർ, ഫ്രണ്ട് പാർക്കിംഗ് എന്നിവയുള്ള എം‌ബി‌യു‌എക്സ്സഹായം അല്ലെങ്കിൽ മെഴ്‌സിഡസ് മി അപ്ലിക്കേഷൻ, മെഴ്‌സിഡസ് ബെൻസ് എല്ലായ്പ്പോഴും സാങ്കേതികവിദ്യയിൽ മുൻപന്തിയിലാണ് ബെന്‍സ് കാറുകള്‍.

സുരക്ഷയുടെ കാര്യത്തിലും ബെന്‍സ് കാറുകള്‍ മുന്‍പന്തിയിലാണ്. ഓരോ മെഴ്‌സിഡസ് ബെൻസ് കാറും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നുവെന്നതിൽ സംശയമില്ല. പൂർണ്ണ സുരക്ഷ. എ‌ബി‌എസ്, എ‌ഡി‌എസ് + ഉള്ള എയർമാറ്റിക് സസ്‌പെൻഷനുകൾ തുടങ്ങി വിവിധ സവിശേഷതകളും അവർ വാഗ്ദാനം ചെയ്യുന്നു.

ഒപ്പം ബ്രേക്ക്ഡൗൺ മാനേജുമെന്‍റിലും കമ്പനി മുന്നിലാണ്. ഡ്രൈവർ കാറിന്റെ മിഡ്-ട്രിപ്പിൽ പ്രശ്‌നങ്ങൾ നേരിടുന്നുവെങ്കിൽ, ഓവർഹെഡിലെ ഒരു ബട്ടൺ നിയന്ത്രണ യൂണിറ്റ് കാറിനെ ഒരു സഹായ ഏജന്റുമായി ബന്ധിപ്പിക്കും.  യാത്രികര്‍ക്കായി അടിയന്തിര കോൾ സേവനങ്ങളും വാഹനത്തെ വേറിട്ടതാക്കുന്നു. SOS ബട്ടൺ അമർത്തിയാൽ കൂട്ടിയിടി സെൻസറുകൾ ഒരു അപകടം കണ്ടെത്തും. വാഹനത്തിന്റെ ഡാറ്റ ബോഷിലേക്ക് മാറ്റും, അത് നിയന്ത്രിക്കുന്നു മെഴ്‌സിഡസ് ബെൻസ് എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കും സന്ദേശം എത്തും. ബോഷ് ഉടൻ രക്ഷാപ്രവർത്തനത്തിനായി ഏജന്റുമാരെ അയയ്ക്കും. വാഹനത്തിലെ ഒരു ബട്ടൺ സ്പർശിച്ചാല്‍ മെഴ്‌സിഡസ് മി കണക്റ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മെഴ്‌സിഡസ് ബെൻസ് ഉപഭോക്താവിന് എളുപ്പം സാധിക്കും.

ഈ സുരക്ഷയ്‍ക്കും കരുത്തിനും ആഡംബരത്തിനോടുമൊക്കെയൊപ്പം മികച്ച ഓഫറുകള്‍ കൂടി ചേരുമ്പോള്‍ സംശയിക്കേണ്ട, ഇന്നു തന്നെ ഒരു മേഴ്‍സിഡസ് ബെന്‍സ് നിങ്ങളുടെ വീട്ടിലെത്തിക്കാം.