2022 ജനുവരി മുതൽ സെപ്റ്റംബർ വരെ 11,469 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. 

വിൽപ്പനയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തി ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ . 2022 ജനുവരി മുതൽ സെപ്റ്റംബർ വരെ 11,469 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. 2021 ലെ ഇതേ കാലയളവിൽ ബ്രാൻഡ് 8,958 യൂണിറ്റുകൾ ആണ് വിറ്റത്. 

എ -ക്ലാസ് ലിമോസിൻ , സി-ക്ലാസ് , എസ്-ക്ലാസ് , മെയ്ബാക്ക് ജിഎൽഎസ് 600, മെയ്ബാക്ക് എസ്-ക്ലാസ് , എഎംജി മോഡലുകൾ എന്നിവ പ്രധാനമായും വിൽപ്പന വളർച്ചയ്ക്ക് സംഭാവന നൽകി. ജിഎല്‍ഇ , ജിഎല്‍എസ് എന്നിവ എക്കാലത്തെയും ഉയർന്ന വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. അതായത് മൊത്തത്തിലുള്ള മൂന്നാം പാദ വളര്‍ച്ചയുടെ 30 ശതമാനം. 2022 സെപ്റ്റംബറിൽ ജിഎല്‍എസ് എക്കാലത്തെയും ഉയർന്ന വിൽപ്പനയും രേഖപ്പെടുത്തി. മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏക മോഡലായി ഇ ക്ലാസ് എല്‍ഡബ്ല്യുബി തുടർന്നു.

ബെൻസുമായി കൂട്ടിയിടിച്ച ട്രാക്ടർ രണ്ടായി പിളര്‍ന്നു, കണ്ണുമിഴിച്ച് വാഹനലോകം!

പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 -ന് 300ല്‍ അധികം റിസർവേഷനുകൾ ബ്രാൻഡിന് ലഭിച്ചിട്ടുണ്ട് . ഇലക്ട്രിക് സലൂണിന്റെ ആദ്യ ഉപഭോക്തൃ ഡെലിവറി ആരംഭിച്ചെങ്കിലും, പുതിയ റിസർവേഷനുകൾക്കുള്ള ഡെലിവറി 2023 ന്റെ തുടക്കത്തിൽ ആരംഭിക്കും.

അതേസമയം, 2022 സെപ്‌റ്റംബർ വരെ 7,000 യൂണിറ്റിലധികം ഓർഡർ ലഭിച്ചിട്ടുണ്ടെന്നും കാർ നിർമ്മാതാവ് അവകാശപ്പെടുന്നു. ഈ വർഷാവസാനം രാജ്യത്ത് ഓൾ-ഇലക്‌ട്രിക് EQB എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ആകർഷകമായ ഉൽപ്പന്ന പോർട്ട്‌ഫോളിയോ, ഉപഭോക്തൃ വികാരങ്ങൾ, നിലവിലുള്ള ഉത്സവ സീസണുകൾ എന്നിവയുടെ സംയോജനമാണ് തങ്ങളുടെ വിൽപ്പന പ്രകടനമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്‌വെങ്ക് പറഞ്ഞു. മെയിഡ് ഇൻ ഇന്ത്യ ഇക്യുഎസിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും ആഡംബര ഇവിക്കായി തങ്ങൾക്ക് ഇതിനകം 300ല്‍ അധികം സ്ഥിരീകരിച്ച ബുക്കിംഗുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

"ഞങ്ങള്‍ ഇടത്തരക്കാര്‍, എനിക്ക് പോലും നിങ്ങളുടെ കാറുകള്‍ വാങ്ങാനാകില്ല.." ബെൻസിനോട് നിതിൻ ഗഡ്‍കരി!

"എല്ലാ മോഡലുകളിലും ശക്തമായ ഒരു ഓർഡർ ബാങ്കും ഞങ്ങൾക്കുണ്ട്.. ഈ കാറുകൾ കൃത്യസമയത്ത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. പുതിയ ഉൽപ്പന്നങ്ങളും സേവന ഓഫറുകളും ഉപയോഗിച്ച് വരും മാസങ്ങളിൽ വിൽപ്പന വേഗത നിലനിർത്താൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.." മാർട്ടിൻ ഷ്‌വെങ്ക് വ്യക്തമാക്കുന്നു. 

അതേസമയം കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയായ മെഴ്‌സിഡസ് ബെൻസ് EQS നെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. മെഴ്‌സിഡസ് ബെൻസ് EQS 580 4മാറ്റിക്കിന് EQS 53-നെ അപേക്ഷിച്ച് അൽപ്പം വ്യത്യസ്തമായ രൂപകൽപ്പനയുണ്ട്. ഇത് ടോൺ-ഡൗൺ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. കൂടാതെ ബ്ലാങ്ക്ഡ്-ഔട്ട് ഗ്രില്ലിൽ നിരവധി പ്രകാശിത 3-പോയിന്റ് നക്ഷത്രങ്ങളുണ്ട്. അഞ്ച് സ്‌പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചക്രങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീൽബേസിൽ സഞ്ചരിക്കുന്ന പുതിയ മെഴ്‌സിഡസ് ഇക്യുഎസ് 580 5,126 എംഎം നീളമാണ്.

107.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്‍റെ ഹൃദയം. ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളിലേക്ക് പവർ അയയ്ക്കുന്നു, ഒന്ന് മുന്നിലും മറ്റൊന്ന് പിൻ ആക്‌സിലിലും. സംയോജിത പവർ ഔട്ട്പുട്ടും ടോർക്കും യഥാക്രമം 523bhp, 855Nm ആണ്, ഇത് 4.3 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിമി വേഗത ആര്‍ജ്ജിക്കാൻ വാഹനത്തെ പര്യാപത്മാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ബാറ്ററി പാക്ക് 200kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 15 മിനിറ്റിനുള്ളിൽ 300 കിമി റേഞ്ച് ചേർക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മെഴ്‍സിഡസ് ബെൻസ് EQS 580-ന് ഒറ്റ ചാർജിൽ 857km റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 210 കിമി ആണ് വാഹനത്തിന്റെ പരമാവധി വേഗത.

അപകടം ഉറപ്പ്, സാങ്കേതിക തകരാര്‍ മൂലം 60000 വണ്ടികള്‍ തിരിച്ചുവിളിച്ച് ഈ കമ്പനി!