Asianet News MalayalamAsianet News Malayalam

ബെന്‍സിന്‍റെ രണ്ട് പുത്തന്‍ മോഡലുകള്‍ 27ന് എത്തും

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡീസ് ബെൻസ് ഇന്ത്യയുടെ രണ്ട് പുതിയ മോഡലുകള്‍ മെയ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കും. 

Mercedes Benz India to unveil AMG C 63 Coupe And AMG GT R on May 27
Author
Mumbai, First Published May 18, 2020, 3:30 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡീസ് ബെൻസ് ഇന്ത്യയുടെ രണ്ട് പുതിയ മോഡലുകള്‍ മെയ് 27ന് ഇന്ത്യയിൽ അവതരിപ്പിക്കും.  AMG C 63 കൂപ്പെ , AMG GT R എന്നിവയാണ് അവതരിപ്പിക്കുന്നത്.

2018 ൽ ആദ്യമായി AMG C 63 കൂപ്പെ അരങ്ങേറ്റം കുറിച്ചെങ്കിലും വാഹനം ഇത് വരെ വിപണിയിൽ എത്തിയിട്ടില്ലായിരുന്നു. മുൻഗാമിയെപ്പോലെ പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായിട്ടാവും (CBU) ആയാണ് പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ ഇന്ത്യയിലെത്തുക. പുത്തൻ സവിശേഷതകളോടെയും രൂപത്തിൽ അല്പം മാറ്റങ്ങളോടെയുമാണ് പുത്തൻ മോഡൽ വിപണിയിലെത്തുക.

AMG GT-യിൽ നിന്നുമെടുത്ത പുതിയ പനാമെറിക്കാന ഗ്രില്ല്‌, പുതിയ ബഗ്-ഐഡ് ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ‌, മസ്കുലർ‌ ബോണറ്റ്, വാഹനത്തിന്റെ സ്പോർ‌ട്ടി ആകർഷണം വർദ്ധിപ്പിക്കുന്ന വലിയ എയർ ഇൻ‌ടേക്കുകളും കറുത്ത ബോർഡറുകളും ഉള്ള ബമ്പർ‌ എന്നിവയാണ് പുതിയ രൂപകൽപ്പനയിൽ‌ ചേർ‌ക്കുന്ന ഘടകങ്ങൾ. മെലിഞ്ഞ റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ലിപ് സ്‌പോയിലർ, ബ്ലാക്ക് ഹൗസിംഗുള്ള ഡിഫ്യൂസറുകളും, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും അടങ്ങിയ സ്‌പോർടി പിൻ ബമ്പർ എന്നിവയാണ് പിറകിലെ സവിശേഷതകൾ.

വാഹനത്തിന്റെ ക്യാബിൻ അതിന്റെ മുൻഗാമിയെ പിന്തുടരുന്നു. വിവിധ ഇൻ-കാർ കൺട്രോളുകൾക്കായി ബട്ടണുകളും ഡയലുകളും നൽകി കാർബൺ ഫൈബർ ഉപയോഗിച്ച് സെൻട്രൽ കൺസോൾ പൂർത്തിയാക്കിയിരിക്കുന്നു. റേസ്-സ്റ്റൈൽ ബക്കറ്റ് സീറ്റുകളും ഫ്ലാറ്റ്-ബോട്ടം AMG സ്റ്റിയറിംഗ് വീലിനുമൊപ്പം സ്‌പോർട്ടി ബ്ലാക്ക് ആൻഡ് റെഡ് ലെതറിലാണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രമെന്റ്, ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേകൾ പോലുള്ള ആധുനിക സവിശേഷകളും അകതളത്തിൽ ഒരുക്കിയിട്ടുണ്ട്.

469 bhp കരുത്തും 650 Nm torque പുറപ്പെടുവിക്കുന്ന 4.0 ലിറ്റർ V8 ബൈ-ടർബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.  AMG സ്പീഡ്ഷിഫ്റ്റ് 9-Gട്രോണിക് ഗിയർബോക്സ് വഴി നാല് വീലുകൾക്കും പവർ നൽകുന്നു. സ്ലിപ്പറി, കംഫർട്ട്, സ്പോർട്ട്, സ്പോർട്ട് +, റേസ്, ഇൻഡിവിജുവൽ എന്നിങ്ങനെ ആറ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഹനത്തിന് ലഭിക്കും. പുതിയ AMG C 63 കൂപ്പെ 4.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.

Follow Us:
Download App:
  • android
  • ios