Asianet News MalayalamAsianet News Malayalam

ഈ വര്‍ഷം ബെന്‍സ് അവതരിപ്പിക്കുന്നത് 15 മോഡലുകള്‍

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് 2021 ല്‍ 15 കാര്‍ മോഡലുകളെ ഇന്ത്യയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

Mercedes Benz Plans To Launch 15 Models
Author
Mumbai, First Published Jan 16, 2021, 6:33 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് 2021 ല്‍ 15 കാര്‍ മോഡലുകളെ ഇന്ത്യയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓട്ടോ കാര്‍ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

എ-ക്ലാസ് ലിമോസിന്‍, പുതിയ ജിഎല്‍എ എന്നിവയില്‍ ആരംഭിച്ച് 2021 ന്റെ രണ്ടാം പാദം മുതല്‍ കൂടുതല്‍ മോഡലുകള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സി-ക്ലാസ് , ഇ-ക്ലാസ് സെഡാനുകളും ജിഎല്‍സി എസ്യുവിയുമാണ് മെഴ്സിഡീസിന്റെ കഴിഞ്ഞ വര്‍ഷത്തെ വാഹന വില്പനയില്‍ ചുക്കാന്‍ പിടിച്ചത്. എതിരാളികളില്‍ പ്രധാനിയായ ബിഎംഡബ്‌ള്യു ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം 6,092 കാറുകളെ വില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ.

2020-ല്‍ വെറും 7,893 കാറുകള്‍ മാത്രമാണ് മെഴ്സിഡീസിന് ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍, 2019-ല്‍ 13,786 യൂണിറ്റ് കാറുകള്‍ ആണ് വിറ്റിരുന്നത്. അതായത് 42.7 ശതമാനം വില്പന കുറഞ്ഞു. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗണ്‍ കാരണമാണ് വില്‍പ്പന കുറഞ്ഞതെന്നാണ് സൂചന.

വ്യവസായത്തിന് അഭൂതപൂര്‍വമായ വര്‍ഷമായിരുന്നു 2020 എന്നും ഡീലര്‍മാര്‍ക്കും കമ്പനിക്കും വില്‍പ്പന വീണ്ടെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്പനി പറയുന്നു. മൂന്നാം പാദത്തെ അപേക്ഷിച്ച് 40 ശതമാനം വളര്‍ച്ച കൈവരിച്ചതിലും വില്‍പ്പനയുടെ വേഗത തുടരുന്നതിലും സംതൃപ്തരാണെന്നും അധികൃതര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios