Asianet News MalayalamAsianet News Malayalam

Mercedes Benz : മെഴ്‌സിഡസ് ബെന്‍സിന്‍റെ വില്‍പ്പന ഇടിഞ്ഞു

കഴിഞ്ഞ വർഷം ഏകദേശം 2.05 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചതായി ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ്

Mercedes Benz sees dip in global sales
Author
Mumbai, First Published Jan 9, 2022, 11:03 PM IST

ഴിഞ്ഞ വർഷം ഏകദേശം 2.05 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചതായി ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് (Mercedes Benz). ഇതോടെ 2021 ൽ 2.2 ദശലക്ഷം വാഹനങ്ങൾ വിറ്റ ബിഎംഡബ്ല്യുവിന് (BMW) പിന്നിലായി പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. (Mercedes Benz). 

യുകെയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ടെസ്‌ല മോഡൽ 3

അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 90 ശതമാനം വർധിച്ച് 99,301 ഇവികളിലെത്തിയതായി മെഴ്‌സിഡസ് പറഞ്ഞു.  ഏകദേശം 3,34,210 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളോളം വിറ്റു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം വളർച്ച രേഖപ്പെടുത്തി. മെഴ്‌സിഡസ് ബെൻസ് രജിസ്റ്റർ ചെയ്ത യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് യൂറോപ്പിലാണ്. ഇത് ഏകദേശം 11.2 ശതമാനമായിരുന്നു, അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയിൽ കമ്പനിക്ക് രണ്ട് ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നിരുന്നാലും കമ്പനി അമേരക്കയില്‍ കേവലം 0.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മെഴ്‌സിഡസ് ബെൻസ് അതിന്റെ വാർഷിക വിൽപ്പനയുടെ എല്ലാ കണക്കുകളും അടുത്ത ആഴ്‍ച വെളിപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വാഹന വ്യവസായം ചിപ്പ് ക്ഷാമത്തിന്റെയും പകർച്ചവ്യാധിയുടെയും പിടിയിലായിരിക്കുമ്പോഴും 2019 ലെ വിൽപ്പനയെ മറികടന്ന് 2.2 ദശലക്ഷത്തിലധികം വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പന കൈവരിച്ചതായി ഈ ആഴ്‍ച  ബിഎംഡബ്ല്യു പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 2.2 ദശലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചതായും കമ്പനിയുടെ വക്താവ് പ്രസ്‍താവനയിൽ പറഞ്ഞു. 2021-ൽ ആഗോള പ്രീമിയം കാർ സെഗ്‌മെന്റിൽ ബിഎംഡബ്ല്യു ഒന്നാം സ്ഥാനത്താണെന്നും വക്താവ് കൂട്ടിച്ചേർത്തു.

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു

കമ്പനിയുടെ മറ്റ് ബ്രാൻഡുകളായ മിനി, റോള്‍സ് റോയിസ് എന്നിവയുടെ വിൽപ്പന ഉൾപ്പെടെയുള്ള റെക്കോർഡ് വിൽപ്പനയുടെ വാർത്ത വിൽപ്പന മേധാവി പീറ്റർ നോട്ട അറിയിച്ചു. കഴിഞ്ഞ വർഷം ഈ ബ്രാൻഡുകളും മികച്ച വിൽപ്പന വളർച്ച കൈവരിച്ചതായി നോട്ട പറഞ്ഞു. 2022ൽ കൂടുതൽ ലാഭകരമായ വളർച്ച പ്രതീക്ഷിക്കുന്നു, നോട്ട കൂട്ടിച്ചേർത്തു.

5,191 യൂണിറ്റ് മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ ബിഎംഡബ്ല്യു, മിനി മോഡലുകൾ ഉൾപ്പെടെ 8,876 യൂണിറ്റ് കാറുകൾ വിതരണം ചെയ്തതിനാൽ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയും കഴിഞ്ഞ വർഷം ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. ബിഎംഡബ്ല്യു ബ്രാൻഡിന് കീഴിൽ 8,236 യൂണിറ്റ് കാറുകൾ വിറ്റഴിച്ചപ്പോൾ, കഴിഞ്ഞ വർഷം രാജ്യത്ത് 640 യൂണിറ്റുകൾ മിനി ബ്രാൻഡിൽ വിറ്റു എന്നാണ് കണക്കുകള്‍. 

അതേസമയം മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‍നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്നും കമ്പനി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. തകരാര്‍ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.  തകരാറുള്ള വാഹനങ്ങളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ജർമ്മൻ പ്രസിദ്ധീകരണമായ ബിൽഡ് അവകാശപ്പെടുന്നത് ഏകദേശം 800,000 വാഹനങ്ങളെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, ചില മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളിലെ സാങ്കേതിക തകരാർ ജർമ്മൻ വിപണിയിലോ ആഗോളതലത്തിലോ പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഫോക്‌സ്‌വാഗൺ ഐഡി ബസ് മാര്‍ച്ചില്‍ എത്തും

കമ്പനിയെപ്പറ്റിയുള്ള മറ്റൊരു വാര്‍ത്ത പരിശോധിച്ചാല്‍, ലാസ് വെഗാസിൽ നടന്നുകൊണ്ടിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (സിഇഎസ്) 2022 ൽ മെഴ്‌സിഡസ് ബെൻസ് ഇലക്ട്രിക് കൺസെപ്റ്റ് കാർ വിഷൻ ഇക്യുഎക്സ്എക്സ് പുറത്തിറക്കിയിരുന്നു. ഒറ്റ ചാർജിൽ ആയിരം കിലോമീറ്ററിലധികം ഓടും എന്ന അവകാശവാദത്തോടെയാണ് EQXX എത്തുന്നത്. EQXX ഇലക്ട്രിക് വാഹനങ്ങളിലെ കാര്യക്ഷമതയുടെയും റേഞ്ചിന്റെയും പരിധികൾ വർദ്ധിപ്പിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2022 മെഴ്‌സിഡസ് വിഷൻ EQXX ഒരു റിയലിസ്റ്റിക് കൺസെപ്റ്റ് കാറാണ്. അത് മുമ്പത്തെ ആശയത്തേക്കാൾ പ്രൊഡക്ഷന്‍ കാറിനോട് അടുത്ത സാമ്യം പുലര്‍ത്തുന്നു. കൂടാതെ പുനരുപയോഗിക്കാവുന്ന വസ്‍തുക്കൾ ഉപയോഗിച്ചാണ് നിര്‍മ്മാണം എന്നതും പ്രത്യേകതയാണ്.

സൂക്ഷിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിക്കുമെന്ന് കമ്പനി,ഇതില്‍ നിങ്ങളുടെ കാറുണ്ടോ?

വിഷൻ ഇക്യുഎക്‌സ്‌എക്‌സിന്റെ രൂപകല്‍പ്പന പ്രകൃതിദത്ത രൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മെഴ്‌സിഡസ് പറയുന്നു. നിലവിലെ മെഴ്‌സിഡസ് ബെൻസിൽ നിന്ന് കാര്യമായ വ്യത്യാസമുള്ള ഒരു അടുത്ത തലമുറ ഡിസൈനാണ് വാഹനത്തിന്. മഗ്നീഷ്യം ചക്രങ്ങളും വാതിലുകളും പോലെയുള്ള ഭാരം കുറഞ്ഞ വസ്‍തുക്കൾ കാര്‍ബണ്‍ ഫൈബര്‍ (CFRP) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, വാഹനത്തിന്റെ ഭാരം 1,750 കിലോഗ്രാം ആണ്. ബാറ്ററി 900V സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, എന്നാൽ EQS 450+ ബാറ്ററിയേക്കാൾ വലിപ്പം 50 ശതമാനം ചെറുതും 30 ശതമാനം ഭാരം കുറഞ്ഞതുമാണ്. സ്വന്തമായി 25 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന അൾട്രാ കനം കുറഞ്ഞ സോളാർ പാനലുകളാണ് മേൽക്കൂരയിലുള്ളത്.

പുതിയ മാരുതി സുസുക്കി ബലേനോ വില പ്രഖ്യാപനവും അവതരണവും ഫെബ്രുവരിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios