ത്സവ കാലമാണ്. ഈ സമയം കൂടുതൽ ആഘോഷമാക്കാന്‍ ഇതാ പുതിയ മെഴ്‌സിഡസ് ബെൻസ് എ‌എം‌ജി ജി‌എൽ‌സി 43 4മാറ്റിക് കൂപ്പെ എത്തിക്കഴിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഡംബര ഓട്ടോമോട്ടീവ് അത്ഭുതമാണ് ഈ പുതിയ കാർ. കാരണം പ്രകടനത്തിലെ മികവും കായികക്ഷമതയും സാഹസികതയുമൊക്കെ ഈ വാഹനത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.  മാത്രമല്ല ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി കൂടിയാണ് എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ. 

കരുത്തും പ്രകടനവും
ഈ കാറിന് സമാനതകളില്ലാത്ത പ്രകടനമുണ്ടെന്നതിൽ അതിശയിക്കാനില്ല. കാറിലെ ഇന്റലിജന്റ് ബിൽറ്റ്-ഇൻ കണ്ട്രോള്‍ സിസ്റ്റം വ്യത്യസ്‌ത ഡ്രൈവിംഗ് മോഡുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.  രണ്ട് ടര്‍ബോ ചാര്‍ജറുകളോടു കൂടിയ കരുത്തുറ്റ 3.0 എൽ വി 6 എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 390 എച്ച്പി കരുത്തും 520 എൻഎം ഉല്‍പ്പാദിപ്പിക്കും.  പൂജ്യത്തില്‍ നിന്നും 100 കിമീവേഗത കൈവരിക്കാന്‍ 4.9 സെക്കൻഡുകള്‍ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 250 കിലോമീറ്റർ ആണ് പരമാവധി വേഗത.

അമ്പരപ്പിക്കും എക്സ്‍റ്റീരിയര്‍ ഡിസൈന്‍
റേസ്‌ട്രാക്കിലാണ് എ‌എം‌ജിയുടെ ജനനം. അതുകൊണ്ട് തന്നെ ഈ മോഡലിന്‍റെ ബാഹ്യ രൂപകൽപ്പന വ്യക്തമായി അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. പുതുതായി രൂപകൽപ്പന ചെയ്‍ത എ-ആകൃതിയിലുള്ളതും എ‌എം‌ജി നിർദ്ദിഷ്ട റേഡിയേറ്റര്‍ ഗ്രില്ലില്‍ നിന്നും ആരംഭിക്കുന്നു. ഫ്രണ്ട് ആപ്രോണിലെ എയർ ഇൻ‌ടേക്കുകളിലേക്ക് ഇത് തുടരുകയും  എ‌എം‌ജി എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ഇരട്ട ക്രോം പൂശിയ ടെയിൽ‌പൈപ്പ് ട്രിം ഘടകങ്ങളോടൊപ്പം പിന്നിലെ ഡിഫ്യൂസറിൽ അവസാനിക്കുകയും ചെയ്യുന്നു

എഎംജി നൈറ്റ് പാക്കേജ്
എ‌എം‌ജി നൈറ്റ് പാക്കേജിന്‍റെ ഭാഗമായ കറുപ്പില്‍ പൊതിഞ്ഞ ഭാഗങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. ഫ്രണ്ട് ആപ്രോണിലെ ഹൈ-ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് സ്‍പ്ളിറ്ററും, പിന്നിലെ ഡിഫ്യൂസർ ബോർഡിലെ ഗ്ലോസ്സ് ബ്ലാക്ക് ട്രിം ഉള്ള ആപ്രോണുമൊക്കെ വാഹനത്തെ മനോഹരമാക്കുന്നു.

ആഡംബര ഇന്റീരിയർ
റെഡ് ടോപ്പിനൊപ്പം എഎംജിയില്‍ അധിഷ്‍ഠിതമായ സ്‍പോര്‍ട്‍സ് സീറ്റുകളും ബ്ലാക്ക് നാപ്പ ലെതറില്‍ പൊതിഞ്ഞ എഎംജി പെർഫോമൻസ് സ്റ്റിയറിംഗ് വീലും ഇന്‍റീരിയറിനെ സമ്പന്നമാക്കുന്നു. സീറ്റിലേക്ക് ഇരുന്നുകഴിഞ്ഞാൽ, നിങ്ങളെ ഒരു ശാന്തത വന്നു പൊതിയും.  MBUX മൾട്ടിമീഡിയ സിസ്റ്റം നിങ്ങളുടെ യാത്ര സുഖപ്രദമാക്കും. ഒപ്പം നാവിഗേഷനും കണക്റ്റിവിറ്റിയും അനായാസേന ലഭ്യമാക്കുന്ന മെഴ്‌സിഡസ് മി കണക്റ്റ് ആപ്പും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

സാങ്കേതികവിദ്യകളുടെ രാജാവ്
ലോകത്തെവിടെയുമുള്ള ആളുകൾക്ക് വാഹനവുമായി ബന്ധം നിലനിർത്താൻ വാഹനത്തിലെ മെഴ്‌സിഡസ് മി കണക്റ്റ് ആപ്പ് നിങ്ങളെ സഹായിക്കുന്നു. ഒരു ബട്ടണിന്റെ സ്‌പർശനത്തിലൂടെ നിങ്ങൾക്ക് സഹായം നേടാനാകും. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ കാർ നിർത്താം. നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ കാറിന്റെ സുരക്ഷ ഉറപ്പാക്കാം. നാവിഗേഷനായും മി കണക്റ്റ് അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു . എവിടെയെങ്കിലും നിങ്ങൾ കുടുങ്ങിപ്പോയാലും റോഡരികിലേക്ക് സഹായം മി കണക്ട് ആപ്പ് വഴി നിങ്ങളെ തേടിയെത്തും.

നിങ്ങൾക്ക് ഒരു എ‌എം‌ജി സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, തീര്‍ച്ചയായും വാങ്ങാനുള്ള കാറാണിത്. പുതിയ മെഴ്‌സിഡസ് ബെൻസ് എ‌എം‌ജി ജി‌എൽ‌സി 43 4മാറ്റിക്ക് കൂപ്പെയുടെ ശക്തിയും പ്രകടനവും അടുത്തറിയാന്‍ ഇപ്പോള്‍ത്തന്നെ ഒരു ടെസ്റ്റ് ഡ്രൈവ് ഉറപ്പാക്കുക. എ‌എം‌ജി ജി‌എൽ‌സി 43 4മാറ്റിക്ക് നിങ്ങളുടെ മനസ് കീഴടക്കുമെന്ന് ഉറപ്പ്.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക