ഉപഭോക്താക്കളുടെ കാര്‍ എന്ന സ്വപ്‍നം എളുപ്പമാക്കി പുതിയ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ്. മഹാമാരി സമയത്ത് ഓൺലൈൻ പ്ലാറ്റ്ഫോം വഴി കാറുകൾ വാങ്ങുന്നതിന്‘അൺലോക്ക് ക്യാംപെയിൻ’തുടങ്ങി വാഹനവിപണിയില്‍ തരംഗങ്ങള്‍ സൃഷ്‍ടിച്ചിരുന്നു മെഴ്‌സിഡസ് ബെൻസ്. ഇതിനു പിന്നാലെയാണ് ഉത്സവ സീസണിനൊപ്പം, ആഡംബര വാഹനം അനായാസേന സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയൊരു പദ്ധതിയുമായി മേഴ്‍സിഡസ് ബെന്‍സ് വീണ്ടും വരുന്നത്.

നിലവിലെ പുതിയ അവസ്ഥയില്‍ പലരും കൂടുതൽ‌ സമയവും വീട്ടിലോ അല്ലെങ്കിൽ‌ സ്വന്തം കാറുകളിലോ ചെലവഴിക്കാനാണ് ഇഷ്‍ടപ്പെടുന്നത്. അതുകൊണ്ടു തന്നെ സുരക്ഷിതവും വിശ്വസനീയവും നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിധ്വനിപ്പിക്കുന്നതുമായ ഒരു വാഹനം സ്വന്തമാക്കുക എന്നത് വളരെ പ്രധാനമാണ്. വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പറ്റിയ സമയമാണ് ഈ ഉത്സവ സീസൺ. നിങ്ങള്‍ ഒരു പുതിയ കാറിനായി തിരയുകയാണെങ്കില്‍ കൂടുതൽ നോക്കേണ്ടതില്ല. എല്ലാം കോര്‍ത്തിണക്കിയ ആകർഷകമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങള്‍ നിങ്ങള്‍ക്കായി തയ്യാറാണ്.


 
മികച്ച സാങ്കേതിക സവിശേഷതകളായ ഇക്യു ബൂസ്റ്റ്, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ഉള്ള ആക്റ്റീവ് പാർക്ക് അസിസ്റ്റ് ക്യാമറ, നാച്ചുറൽ വോയ്‌സ് അസിസ്റ്റുള്ള എൻ‌ടി‌ജി 6 എം‌ബി‌യു‌എക്സ്, ബെൻസ് മി ആപ്പുമൊക്കെ ഈ വാഹനങ്ങളെ വേറിട്ടതാക്കുന്നു. ഒപ്പം മികച്ച സുരക്ഷ ഒരുക്കുന്നതിനായി തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന എയർബാഗുകൾ, ഓഫ് റോഡ് എബി‌എസ്, ADS +ന് ഒപ്പമുള്ള എയർ‌മാറ്റിക് സസ്‌പെൻഷനുകൾ തുടങ്ങി മികച്ച സുരക്ഷാ സവിശേഷതകളും മേഴ്‍സിഡസ് ബെന്‍സിന്‍റെ കാറുകളിലുണ്ട്.

വാഹനത്തിന്‍റെ അകത്തളത്തെ സുഖകരമാക്കുന്നതിനുള്ള ആഡംബര സവിശേഷതകളും പ്രത്യേകതകളാണ്. മികച്ച ശബ്‍ സംവിധാനങ്ങള്‍, കാറിന്റെ മുൻഭാഗത്തും പിൻഭാഗത്തും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ഒരു ടച്ച് മടക്കാവുന്ന സീറ്റുകൾഈ സവിശേഷതകളെല്ലാം മെഴ്‌സിഡസ് ബെൻസ് നൽകുന്ന മികച്ച സേവനവുമായി സംയോജിപ്പിച്ചിരിക്കുന്നു. വാഹനം സ്വന്തമാക്കിയതിനു ശേഷം, ഉപയോക്താക്കൾക്ക് ഓൺ-റോഡ് സഹായം ഉൾപ്പെടെയുള്ളവയും കമ്പനി ഒരുക്കുന്നുണ്ട്.  അടിയന്തിര സേവനങ്ങള്‍ക്കായി 24/7 സര്‍വ്വീസ് ലൈനും കമ്പനി ഒരുക്കുന്നു.

വാഹനം സ്വന്തമാക്കുന്നതിനുള്ള അവസാന ഘട്ടം അനുയോജ്യമായ ഒരു ഫിനാന്‍സ് പദ്ധതി സമ്പാദിക്കുക എന്നതാണ്. പല ബാങ്കുകളും നല്‍കുന്ന വാഹന വായ്‍പകൾ ആകർഷകമായി തോന്നിയേക്കാം. പക്ഷേ സ്വപ്‍ന കാർ നിങ്ങളുടെ  സ്വന്തമാണെന്ന് ഉറപ്പാക്കുന്നതിന് അതിലും മികച്ച മാർഗമുണ്ട്. മെഴ്‌സിഡസ് ബെൻസ് തന്നെയാണ് ഈ ഘട്ടത്തില്‍ ഉപഭോക്താവിന് സഹായവുമായി എത്തുന്നത്. ഒരു മെഴ്‌സിഡസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി അംഗീകൃത വായ്‍പ  നൽകുകയാണ് മേഴ്‍സിഡസ് ബെന്‍സ് ചെയ്യുന്നത്.  ഇതിനായി ഉപഭോക്താക്കള്‍ പിന്തുടരേണ്ട ഘട്ടങ്ങൾ വളരെ ലളിതമാണെന്നതും ശ്രദ്ധേയമാണ്.

അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. ഒടിപി ഉപയോഗിച്ച് പ്രമാണീകരിച്ച ശേഷം ഫോം സമർപ്പിക്കുക. ഈ അപേക്ഷ ക്രെഡിറ്റ് ബ്യൂറോ അടിസ്ഥാനത്തിൽ വിശദാംശമായി പരിശോധിച്ച്, തിരത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കും. വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, അവ പരിശോധിച്ച് DFSIയുടെ ക്രെഡിറ്റ് നിയമങ്ങൾക്ക് അനുസരിച്ച് വായ്പയ്‍ക്കുള്ള സാധ്യത പരിശോധിക്കും. തൃപ്‍തികരമാണെങ്കിൽ ഉടന്‍ വായ്‍പയ്‍ക്ക് അംഗീകാരവും ലഭിക്കും.

ഫോം പൂരിപ്പിക്കുന്നതിന് 30 സെക്കൻഡിൽ താഴെ മാത്രം സമയം മതി. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം 30 സെക്കൻഡിനുള്ളിൽ വാങ്ങുന്നയാൾക്ക് അംഗീകാരം ലഭിക്കും. വാങ്ങുന്നയാളുടെ പ്രാമാണീകരണം ഒരു ഒടിപി വഴിയാണ് നടക്കുന്നത്. ഓർമ്മിക്കേണ്ട പ്രധാന കാര്യം, ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങുന്നതിന് കമ്പനി ഒരുക്കുന്ന ഈ വായ്‍പയുടെ നടപടിക്രമങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല എന്നതാണ്. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ പ്രതികൂലമായി ബാധിക്കാതെ മികച്ച ഡീലുകൾ നിങ്ങൾക്ക് ലഭിക്കും.

ഈ ലോണിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  നിങ്ങളുടെ സ്വപ്‍ന കാറായ മെഴ്‌സിഡസ് ബെൻസ് ഉറപ്പായും നിങ്ങളുടെ ഗാരേജില്‍ എത്തുമെന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പായി എന്നതാണ് അതില്‍ പ്രധാനം. അതുപോലെ മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്‍പയുമായി ആത്മവിശ്വാസത്തോടെ ഷോറൂമിലെത്തി വാഹനം സ്വന്തമാക്കാം എന്നതും വാഹന വായ്‍പ തേടി അലയേണ്ടതില്ല എന്നതും ശ്രദ്ധേയം.

മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിന് വേഗതയേറിയതും ലളിതവുമായ പരിഹാരമാണ് മെഴ്‌സിഡസ് സൂപ്പർസോണിക് യുഎക്സ് പദ്ധതി എന്നുറപ്പ്. തടസരഹിതവും തര്‍ക്കരഹിതവുമായ ഫിനാന്‍സിലൂടെ നിങ്ങളുടെ സ്വപ്‍ന വാഹനമായ മേഴ്‍സിഡസ് ബെന്‍സ് നിങ്ങളുടെ ഗാരേജില്‍ എത്തുന്ന കാലം വിദൂരമല്ല.

കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക: