ഏതെല്ലാം തരത്തിലുള്ള  ആഡംബര കാറുകൾ വിപണിയിൽ ഇറങ്ങിയാലും നമുക്ക് ആഡംബര കാർ എന്നാൽ അത് മെഴ്‌സിഡീസ് ബെന്‍സാണ്. അതിശയകരമായ രൂപകൽപ്പനയും ശക്തമായ പ്രവർത്തന ശേഷിയും മികച്ച സാങ്കേതികവിദ്യകളുമാണ് എന്നും മെഴ്‌സിഡീസ് ബെന്‍സിനെ വേറിട്ട് നിർത്തുന്നത്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകിയും ആഡംബര ശ്രേണിയിൽ മുമ്പിൽ നിന്നും മെഴ്‌സിഡീസ് ബെന്‍സ് വിപണിൽ വിസ്മയം തീർക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഒരു ബെൻസ് കാർ വാങ്ങുക എന്നത് ലോകത്തിലെ പലരുടെയും സ്വപ്നമാണ്. മെഴ്‌സിഡീസ് ബെൻസിനെ ജീവിതത്തിൽ ഉൾപ്പെടുത്താൻ ആരാണ് ആഗ്രഹിക്കാത്തത്?

മെഴ്സിഡീസ് ബെൻസിന്റെ എസ്‌യുവി നിരയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎൽഎസും, ജി‌എൽ‌ഇ എൽ‌ഡബ്ല്യുബിയും വാഹന പ്രേമികളെ വിസ്മയിപ്പിക്കാൻ വിപണിയെത്തികഴിഞ്ഞു.  ‌മെഴ്സിഡീസ് ജിഎൽഎസിന്റെ പുതിയ പതിപ്പിന് പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് . നേരത്തേയുള്ള മോഡലിനെക്കാൾ വലുപ്പമുള്ള വാഹനത്തിൽ ഒട്ടേറെ സൗകര്യങ്ങളും കണക്ടിവിറ്റി അടക്കമുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

പാരീസ് മോട്ടോർ ഷോയിലൂടെ ആഗോള വിപണിയിലെത്തിയ പുത്തൻ മെഴ്‌സീഡസ്-ബെൻസ് ജിഎൽഇ വൈകിയാണ് ഇന്ത്യയിലെത്തിയത്. മെഴ്‌സിഡസിന്റെ ആഡംബര പിക്ക് അപ്പ് മോഡലായ എക്‌സ്-ക്ലാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ ശൈലിയിലാണ് ജിഎല്‍ഇ ഒരുങ്ങിയിരിക്കുന്നത്. ഒക്ടാഗോണല്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍, ഐബ്രോ ഷേപ്പിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് ജിഎല്‍ഇയെ സ്റ്റൈലിഷാക്കുന്നത്. ഏഴ് എയർബാഗുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേകൾ, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻനിര സീറ്റുകൾ, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, പവേർഡ് ടെയിൽഗേറ്റ് എന്നിവ ജിഎൽഇ-യിലുണ്ട്.

അതെ സമയം ഉയർന്ന വേരിയന്റായ ജിഎൽഇ 400d-യിൽ ഒൻപത് എയർബാഗുകൾ, ആറ് രീതിയിൽ ക്രമീകരിക്കാവുന്ന പിൻ സീറ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് എയർ സസ്പെൻഷൻ എന്നീ ഫീച്ചറുകളുമുണ്ട്. വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റുകള്‍ എന്നിവ ഈ വാഹനത്തിന് കൂടുതല്‍ ആഡംബര സ്വഭാവം നല്‍കുന്നുണ്ട്. ഇതിനൊപ്പം, ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ മറ്റ് സാങ്കേതികവിദ്യകളും ഇതിലുണ്ട്. അതെ സമയം ഉയർന്ന വേരിയന്റായ ജിഎൽഇ 400d-യിൽ ഒൻപത് എയർബാഗുകൾ, ആറ് രീതിയിൽ ക്രമീകരിക്കാവുന്ന പിൻ സീറ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് എയർ സസ്പെൻഷൻ എന്നീ ഫീച്ചറുകളുമുണ്ട്.


മുന്‍തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്റ്റൈലിഷായാണ് ഇത്തവണ ബെന്‍സ് ജിഎല്‍എസ് എത്തുന്നത്. ഒക്ടാഗോണല്‍ ഗ്രില്ല്, മള്‍ട്ടിബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എയര്‍ഡാം, ക്രോം ആരവണം നല്‍കിയിട്ടുള്ള അണ്ടര്‍ ഗാര്‍ഡ് എന്നിവയാണ് മുഖഭാവത്തിലെ പുതുമ. എസ്‌യുവിയുടെ നീളം 77 മില്ലീമീറ്റർ, വീതി 22 മില്ലീമീറ്റർ, വീൽബേസ് 60 മില്ലീമീറ്റർ എന്നിങ്ങനെ വർദ്ധിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കായി സ്പ്ലിറ്റ് സ്ക്രീനുകളുള്ള വലിയ സിംഗിൾ യൂണിറ്റ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ ആണ് ഡാഷ്‌ബോർഡിലെ പ്രധാന മാറ്റം. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഹീറ്റഡ് സീറ്റുകൾ, 5-സോൺ ക്ലൈമറ്റ് കണ്ട്രോൾ, മെഴ്‌സിഡീസിന്റെ പുതിയ തലമുറ MBUX സിസ്റ്റം, 11.6-ഇഞ്ച് ഡിസ്പ്ലെയുള്ള റെയർ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, എന്നിവയും പുത്തൻ ജിഎൽഎസിന്റെ അകത്തളത്തിലുണ്ട്.

 

360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, അഡാപ്റ്റീവ് എയർ സസ്പെൻഷൻ എന്നീ ഫീച്ചറുകളുമുണ്ട്.ലേനൈറ്റ് ഗ്രേ, കവൻസൈറ്റ് ബ്ലൂ, ഹ്യസിന്ത റെഡ്, ഒബ്‌സിഡിൻ ബ്ലാക്ക്, മോഹാവേ സിൽവർ എന്നിങ്ങനെ 5 എക്‌സ്റ്റീരിയർ നിറങ്ങളിൽ 2020 ജിഎൽഎസ് ലഭ്യമാണ്. എക്‌സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ 112 എൽഇഡികളുള്ള മൾട്ടിബീം ഹെഡ്‍ലാംപ്, റീഡിസൈൻ ചെയ്ത ഒക്ടഗോണൽ ഗ്രിൽ, ക്രോം പ്ലേറ്റിംഗുള്ള അണ്ടർ ഗാർഡ് എന്നിവയാണ്. പുറകിൽ 3D പാറ്റേർണിലുള്ള ടു-പീസ് എൽഇഡി ടൈൽലാംപ്, അണ്ടർ ബോഡി ക്ലാഡിങ്, സിൽവർ സ്കിഡ് പ്ലേറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് മഫ്ളർ എന്നിവ ഒരുങ്ങുന്നു. ത്രി ഡി പാറ്റേണിലുള്ള ടു പീസ് എല്‍ഇഡി ടെയ്ല്‍ലാമ്പാണ് പിന്‍വശത്തെ ആകര്‍ഷണം. ഇതിനുപുറമെ, അണ്ടര്‍ബോഡി ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, സില്‍വല്‍ സ്‌കിഡ് പ്ലേറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കും. പുതിയ ഡിസൈനിലുള്ള അലോയിവീലും ജിഎല്‍എസില്‍ നല്‍കും

എല്ലാവിധ ആധുനിക സവിശേഷതകളോടും കൂടിയാണ് ജി‌എൽ‌ഇ എൽ‌ഡബ്ല്യുബി, ജി‌എൽ‌എസ് കാറുകൾ മെഴ്‌സിഡീസ് ബെന്‍സുകൾ നിങ്ങളുടെ മുമ്പിലെത്തിച്ചിരിക്കുന്നത്. ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്റ്റൈലീഷ് ലുക്കും സവിശേഷമായ പ്രൗഢിയും  മെഴ്‌സിഡീസ് ബെന്‍സുകളെ വേറിട്ടു നിർത്തുന്നു. ഒരു അടിപൊളി സ്റ്റൈലീഷ് ആഡംബര കാറുകളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ മെഴ്സിഡീസ് ബെൻസിന്റെ എസ്‌യുവി നിരയിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎൽഎസും, ജി‌എൽ‌ഇ എൽ‌ഡബ്ല്യുബിയും നിങ്ങൾക്ക് തെരഞ്ഞെടുക്കാം.