Asianet News MalayalamAsianet News Malayalam

800 കിമീ മൈലേജുമായി ചൈനീസ് കമ്പനി, വണ്ടിയെത്താന്‍ ഇനി രണ്ടുനാള്‍ മാത്രം!

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറിന്റെ 2 സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌കാറായ സൈബര്‍സ്റ്റര്‍ വിപണിയിലേക്ക്

MG Cyberster EV To Debut On 31st March
Author
Mumbai, First Published Mar 29, 2021, 8:40 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറിന്റെ 2 സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌കാറായ സൈബര്‍സ്റ്റര്‍ വിപണിയിലേക്ക്. ഈ മാസം 31 ന് ആഗോള വിപണിയില്‍ വാഹനം അരങ്ങേറ്റം നടത്തുമെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എംജി മോട്ടോഴ്‍സിന്റെ ആഗോള ഡിസൈന്‍ സംഘമാണ് സൈബര്‍സ്റ്റര്‍ ഇവി രൂപകല്‍പ്പന ചെയ്‍തിരിക്കുന്നത്. വാഹനത്തിന്‍റെ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. പ്രശസ്‍തമായ എംജിബി റോഡ്‌സ്റ്ററിന്റെ ക്ലാസിക് കണ്‍വെര്‍ട്ടിബിള്‍ ആകൃതിയാണ് വാഹനത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പഴയകാല എംജി കാബ്രിയോളെകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മുഖം. വാഹനത്തിന് സ്‌പോര്‍ട്ടി സ്റ്റാന്‍സ്, അഗ്രസീവ് സ്‌റ്റൈലിംഗ് ലഭിച്ചിരിക്കുന്നു. മുന്നില്‍ ലിപ്പ് സ്‌പോയ്‌ലര്‍, മെലിഞ്ഞ ഗ്രില്‍, മൂക്കില്‍ എംജി ലോഗോ എന്നിവ കാണാം. ‘മാജിക് ഐ’ ഇന്ററാക്റ്റീവ് ഹെഡ്‌ലൈറ്റുകള്‍ സവിശേഷതയാണ്. വളരെ ആകര്‍ഷകവും എയ്‌റോഡൈനാമിക് ഡിസൈന്‍ ഭാഷ പ്രകടമാകുന്നതുമാണ് വശങ്ങളിലെ ‘ലേസര്‍ ബെല്‍റ്റ്’ എല്‍ഇഡി സ്ട്രിപ്പ്. പിറകില്‍ ‘കാംബാക്ക്’ സ്റ്റൈലിംഗ് നല്‍കിയിരിക്കുന്നു. തിരിയുന്ന സ്‌പോക്കുകള്‍ സഹിതം ഹൈ പെര്‍ഫോമന്‍സ് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. മറ്റുപല പെര്‍ഫോമന്‍സ് കാറുകള്‍പോലെ സെന്‍ട്രല്‍ ലോക്കിംഗ് മെക്കാനിസം ലഭിച്ചു.

ഇന്റലിജന്റ് പ്യുര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയായിരിക്കും വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഗെയിമിംഗ് കോക്പിറ്റ് ലഭിക്കുന്ന ലോകത്തെ ആദ്യ പ്യുര്‍ സൂപ്പര്‍കാര്‍ ആയിരിക്കും എംജി സൈബര്‍സ്റ്റര്‍. 5ജി കണക്റ്റിവിറ്റി ലഭിച്ചതായിരിക്കും എംജി സൈബര്‍സ്റ്റര്‍ ഇവി.

മികച്ച പെര്‍ഫോമന്‍സും വാഹനത്തെ വേറിട്ടതാക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ ഏകദേശം 800 കിലോമീറ്റര്‍ അഥവാ 497 മൈല്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios