Asianet News MalayalamAsianet News Malayalam

കറുപ്പില്‍ ചുവപ്പു ചാലിച്ചൊരു കരുത്തനെ ഇന്ത്യയിലിറക്കി ചൈനീസ് കമ്പനി

എംജി ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് ആറ്, ഏഴ് സീറ്റുള്ള 2WD വേരിയന്റുകൾക്ക് 40.3 ലക്ഷം രൂപയും ആറ്, ഏഴ് സീറ്റുള്ള 4WD വേരിയന്റുകൾക്ക് 43.08 ലക്ഷം രൂപയുമാണ് വില. 

MG Gloster Blackstorm edition launched in India prn
Author
First Published May 30, 2023, 7:46 AM IST

ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവി മോഡൽ ലൈനപ്പിലേക്ക് ഒരു പുതിയ സ്‌പോർട്ടി പതിപ്പ് കൂടി ചേർത്ത് ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാൻഡായ മോറിസ് ഗാരേജസ് ഇന്ത്യ. എംജി ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് ആറ്, ഏഴ് സീറ്റുള്ള 2WD വേരിയന്റുകൾക്ക് യഥാക്രമം 40.3 ലക്ഷം രൂപയും ആറ്, ഏഴ് സീറ്റുള്ള 4WD വേരിയന്റുകൾക്ക് 43.08 ലക്ഷം രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. പ്രത്യേക പതിപ്പിന് സാധാരണ മോഡലിന് അകത്തും പുറത്തും കുറച്ച് മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. അതേസമയം അതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരുന്നു. 

മെറ്റൽ ആഷ്, മെറ്റൽ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗ്ലോസ്റ്ററിന്റെ പ്രത്യേക പതിപ്പ് വാഗ്‍ദാനം ചെയ്യുന്നത്. ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിന് പുറമെ, ഹെഡ്‌ലാമ്പുകളിലും ബ്രേക്ക് കാലിപ്പറുകളിലും ഫ്രണ്ട്, റിയർ ബമ്പറുകളിലും വിംഗ് മിററുകളിലും പോലും ചുവന്ന ആക്‌സന്റുകളുടെ ഉപയോഗവും എക്‌സ്റ്റീരിയറിന്റെ സവിശേഷതയാണ്. ഹെഡ്‌ലാമ്പിലും ഫോഗ്‌ലാംപ് ഹൗസിംഗുകളിലും റൂഫ് റെയിലുകളിലും അലോയ് വീലുകളിലും വിൻഡോയ്ക്ക് ചുറ്റുമുള്ള ട്രിം, ടെയിൽ‌ലാമ്പുകളിലും കറുത്ത ഘടകങ്ങൾ എസ്‌യുവിയിലുണ്ട്. ബ്രേക്ക് കാലിപ്പറുകൾ, ഹെഡ്‌ലാമ്പുകൾ, വിംഗ് മിററുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയിലും ചുവന്ന ആക്‌സന്റുകൾ കാണാൻ കഴിയും. കാബിനിനുള്ളിലെ കറുപ്പും ചുവപ്പും വ്യത്യസ്‍തമായ ട്രീറ്റ്മെന്റ് ആകർഷകമായി തോന്നുന്നു. ഡാഷ്‌ബോർഡിലും സ്റ്റിയറിംഗ് വീലിലും കറുപ്പ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയും റെഡ് ആക്‌സന്റുകളുമുണ്ട്.

മുകളിൽ സൂചിപ്പിച്ചതുപോലെ, യഥാക്രമം 2WD, 4WD സിസ്റ്റമുള്ള അതേ 2.0L സിംഗിൾ ടർബോ, 2.0L ട്വിൻ ടർബോചാർജ്ഡ് ഡീസൽ മോട്ടോറുകൾ എംജി ഗ്ലോസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷൻ എഡിഷനും ഉപയോഗിക്കുന്നു. സിംഗിൾ ടർബോ യൂണിറ്റ് 163bhp ഉം ഇരട്ട-ടർബോ എഞ്ചിൻ 218bhp ഉം ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. 4WD പതിപ്പ്, ഷിഫ്റ്റ്-ഓൺ-ഫ്ലൈ-സിസ്റ്റം ഉള്ള ഒരു ബോര്‍ഗ്വാരണ്‍ര്‍ ട്രാൻസ്ഫർ കെയ്സിനൊപ്പം മാത്രം വാഗ്ദാനം ചെയ്യുന്നു.

സാധാരണ മോഡലിന് സമാനമായി, പ്രത്യേക പതിപ്പിന് 4985 എംഎം നീളവും 1926 എംഎം വീതിയും 1867 എംഎം ഉയരവുമുണ്ട്. എം‌ജി ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ സ്റ്റാൻഡേർഡ് മോഡലിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും ഉണ്ട്. ഫീച്ചർ ലിസ്റ്റിൽ ഇരട്ട പനോരമിക് സൺറൂഫ്, 12-വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 8-വഴി ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഏഴ് ഡ്രൈവ് മോഡുകളുള്ള ഓൺ-ഡിമാൻഡ് 4WD, വയർലെസ് ഫോൺ ചാർജർ, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോ ഡിമ്മിംഗ് എന്നിവ ഉൾപ്പെടുന്നു. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ് മുതലായവ ലഭിക്കും.

എട്ട് സീറ്റ് കോൺഫിഗറേഷനുള്ള ഗ്ലോസ്റ്ററും കാർ നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ബെഞ്ച്-ടൈപ്പ് സീറ്റുകൾക്കൊപ്പം മോഡലും വരാൻ സാധ്യതയുണ്ട്. സാവി ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള 8 സീറ്റർ ഗ്ലോസ്റ്ററിന് 41.77 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Follow Us:
Download App:
  • android
  • ios