Asianet News MalayalamAsianet News Malayalam

ഭീമന്‍ ലുക്കില്‍ ചൈനീസ് നാലാമനും ഇന്ത്യയിലേക്ക്; അമ്പരപ്പില്‍ വാഹനലോകം!

അധികം വൈകാതെ തന്നെ ഈ എസ്‍യുവിയും ഇന്ത്യയില്‍ എത്തുമെന്നുള്ള സൂചനകളുമായി ടീസർ

MG Gloster SUV listed on website India launch soon
Author
Mumbai, First Published Jul 1, 2020, 10:11 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ നാലാമത്തെ മോഡലും ഇന്ത്യയിലേക്ക്. ഈ മാസം അവതരിപ്പിക്കുന്ന മൂന്നാമനായ ഹെക്ടര്‍‌ പ്ലസിനെ കമ്പനി വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ നാലാമന്‍ ഗ്ലോസ്റ്ററിന്റെ ടീസറും എംജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എത്തി.

അധികം വൈകാതെ തന്നെ ഈ എസ്‍യുവിയും ഇന്ത്യയില്‍ എത്തുമെന്നുള്ള സൂചനകളാണ് ടീസർ നൽകുന്നത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോർസ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയെ ഈ വർഷം നവംബറോടെ വിപണിയിലെത്തിക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകതളത്തിൽ 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും.

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വാഹനത്തിൽ ഒരുക്കുന്നുണ്ട്.

എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നീ മുൻനിര മോഡലുകളാണ് ഗ്ലോസ്റ്ററിന്‍റെ എതിരാളികള്‍. 

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴില്‍ ഹെക്ടര്‍ എസ്യുവിയുമായിട്ടാണ് ഇന്ത്യയില്‍ എത്തുന്നത്. ഈ വാഹനത്തിന് വന്‍ ജനപ്രിയതയാണ് രാജ്യത്ത്. ഇതിനു പിന്നാലെ ഹെക്ടറിന്‍റെ വലിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 

Follow Us:
Download App:
  • android
  • ios