Asianet News MalayalamAsianet News Malayalam

പുത്തന്‍ ഡിഫെൻഡർ എത്താന്‍ ദിവസങ്ങള്‍ മാത്രം

ന്യൂ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയിലെത്താന്‍ ഇനി ദിവസങ്ങള്‍‌ മാത്രം. 2020 ഒക്ടോബര്‍ 15ന് ഡിജിറ്റല്‍ ലോഞ്ച് ഇവന്റ് വഴി വാഹനം ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. 

MG Gloster SUV to be launched in India
Author
Mumbai, First Published Oct 7, 2020, 11:44 AM IST

ന്യൂ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയിലെത്താന്‍ ഇനി ദിവസങ്ങള്‍‌ മാത്രം. 2020 ഒക്ടോബര്‍ 15ന് ഡിജിറ്റല്‍ ലോഞ്ച് ഇവന്റ് വഴി വാഹനം ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. 

1948 ൽ ആണ് ഈ സീരിയസിലെ ആദ്യത്തെ വാഹനം പുറത്തിറങ്ങിയത്. തൊണ്ണൂറിലാണ് ഡിഫെൻഡർ എന്ന പേരിൽ വാഹനം ലോഞ്ച് ചെയ്തത്. പിന്നീട് മലിനീകരണവും, സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് 2016ൽ ഡിഫെൻഡറിന്റെ പ്രൊഡക്ഷൻ നിർത്തിവച്ചിരുന്നു. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം ആണ് വീണ്ടും കൂടുതൽ കരുത്തോടെ ഡിഫെൻഡർ അവതരിക്കുന്നത്.

900 എം എം വരെ ഉള്ള വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചാലും വാഹനത്തിൽ വെള്ളം കയറുകയോ മറ്റ് തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്യില്ല എന്നത് പുതിയ ഡിഫെൻഡറിൽ എടുത്തു പറയേണ്ട പ്രത്യേകതയാണ്. നേരത്തെയുണ്ടായിരുന്ന 500 എം.എം എന്ന കണക്കാണ് 900 എം എം എന്ന കണക്കിലേക്ക് ഉയർത്തിയിരിക്കുന്നത്.

ലോകത്താകമാനമുള്ള പല ടെറയിനുകളിലുടെ പന്ത്രണ്ടു ലക്ഷത്തോളം കിലോമീറ്റർ ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഡിഫൻഡർ വിപണിയിലെത്തുന്നത്. കൂടുതൽ കരുത്തോടെ, പുതുമയോടെ അവതരിക്കുന്ന പുതിയ ഡിഫെൻഡർ വാഹന പ്രേമികളുടെ ഇടയിൽ വിജയക്കൊടി പാറിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

ന്യൂ ഡിഫെന്‍ഡറിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ ലഭിക്കും. ലാന്‍ഡ് റോവറിനായി കമ്പനിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാം.

ലോകമെമ്പാടും ഇതിഹാസ ആരാധന പദവി ആസ്വദിക്കുന്ന ഒരു വാഹനത്തിന്റെ കടന്നുവരവിന് സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയിലെ മൊത്തത്തിലുള്ള വാഹന വ്യവസായത്തിന് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. ഇതിന്റെ സ്റ്റാറ്റസിന് അനുസൃതമായി ഇന്ത്യയിലെ പ്രവേശനം അടയാളപ്പെടുത്തുന്നതിനായി അതിശയിപ്പിക്കുന്നതും വളരെ ആകര്‍ഷിക്കുന്നതുമായ ഡിജിറ്റല്‍ ഇവന്റ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പറയുന്നു.

Follow Us:
Download App:
  • android
  • ios