Asianet News MalayalamAsianet News Malayalam

എത്തി ദിവസങ്ങള്‍ മാത്രം, ചൈനീസ് ഭീമനെ സ്വന്തമാക്കാന്‍ തിക്കിത്തിരക്കി ജനം!

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിന് മികച്ച പ്രതികരണം

MG Motor India receives 2000 bookings for Gloster premium SUV
Author
Mumbai, First Published Nov 3, 2020, 9:17 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍ എസ്‍യുവി.  ഒക്ടോബര്‍ രണ്ടാം വാരമാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവതരിപ്പിച്ച് മൂന്നാഴ്‍ചയ്ക്കുള്ളില്‍ 2000 ബുക്കിംഗുകള്‍ ഗ്ലോസ്റ്ററിന് ലഭിച്ചെന്ന് എംജി മോട്ടോഴ്‌സ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

MG Motor India receives 2000 bookings for Gloster premium SUV

ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി വാഹനം അവതരിപ്പിച്ചത് നേട്ടമായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഈ സീസണിന്റെ കൂടി പിന്‍ബലത്തിലാണ് മികച്ച ബുക്കിങ്ങ് ലഭിച്ചിട്ടുള്ളതെന്നും എംജി അഭിപ്രായപ്പെടുന്നു. 28.98 ലക്ഷം രൂപ മുതല്‍ 35.38 ലക്ഷം രൂപ വരെയാണ് ഈ പ്രീമിയം എസ്‍യുവിയുടെ എക്‌സ്‌ഷോറും വില.  ഗ്ലോസ്റ്ററിന്റെ ആദ്യ 2000 യൂണിറ്റിനായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വില ബാധകമാകുമെന്ന് അവതരണ വേളയില്‍ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇതും ഗ്ലോസ്റ്ററിന്റെ ബുക്കിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

MG Motor India receives 2000 bookings for Gloster premium SUV

സൂപ്പര്‍, ഷാര്‍പ്പ്, സ്‍മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്ററിന്റെ വരവ്. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളടക്കം 6-സീറ്റ് കോൺഫിഗറേഷനിൽ സ്മാർട്ട്, സാവി പതിപ്പുകൾ ലഭ്യമാണ്. സൂപ്പർ വേരിയന്റ് രണ്ടാം നിരയിൽ ബെഞ്ച് സീറ്റിംഗുള്ള 7-സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കൂ. ഷാർപ് പതിപ്പ് 6 അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങാം.

MG Motor India receives 2000 bookings for Gloster premium SUV

എസ്എഐസിയുടെ ഉപബ്രാൻഡായ മാക്‌സസിൻറെ D90 എസ്‌യുവി റീബാഡ്ജിങ് ചെയ്ത് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്ലോസ്റ്ററായെത്തുന്നത്.പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഗ്ലോസ്റ്ററില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

MG Motor India receives 2000 bookings for Gloster premium SUV

അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്​റ്റ്​ ​തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ടാകും. അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വോൾവോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, ബെൻസിലും ലാൻഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും. 

MG Motor India receives 2000 bookings for Gloster premium SUV

ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുക.  ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്‍തിട്ടുണ്ട്. 

MG Motor India receives 2000 bookings for Gloster premium SUV

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിനൊപ്പം വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവയും മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്.  മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. 

MG Motor India receives 2000 bookings for Gloster premium SUV

നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു.  എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 218എച്ച്പി കരുത്തും 420 എന്‍എം ടോര്‍ഖും  ഉല്‍പ്പാദിപ്പിക്കും. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ്. ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര  ആൾടുറാസ് ജി4 എന്നീ എസ്‌യുവികളോടാണ് ഗ്ലോസ്റ്റര്‍ ഏറ്റുമുട്ടുക.

MG Motor India receives 2000 bookings for Gloster premium SUV

Follow Us:
Download App:
  • android
  • ios