Asianet News MalayalamAsianet News Malayalam

അപകടം നേരത്തെ അറിയും ആറാം ഇന്ദ്രിയവും; ചൈനീസ് ഭീമന്‍ ഇന്ത്യയിലേക്ക്!

അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം

MG Motor Trademarks ADAS For Gloster
Author
Mumbai, First Published Aug 26, 2020, 9:56 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്റര്‍ ഇന്ത്യയിലെത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 

ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തുന്ന ഗ്ലോസ്റ്ററിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങള്‍ അനുസരിച്ച് ഗ്ലോസ്റ്ററിന്റെ ഹാച്ച്‌ഡോറില്‍ ഫോര്‍ വീല്‍ ഡ്രൈവ്, എ.ഡി.എ.എസ് ബാഡ്ജിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. ഡോറിന്റെ താഴെ ഭാഗത്തായി ഗ്ലോസ്റ്റര്‍ എന്നും ബാഡ്ജിങ്ങുണ്ട്. ഹെക്ടറിലേത് പോലെ ഇന്റര്‍നെറ്റ് ഇന്‍സൈഡ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത് 218 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതിലുണ്ടാവും. സായ്കിന്റെ ലൈറ്റ് ട്രക്ക് പ്ലാറ്റ്‌ഫോമിലാണ് ഗ്ലോസ്റ്റർ എത്തുന്നത്. മോഡലിന് അഞ്ചു മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്. 5,005 മില്ലിമീറ്റര്‍ നീളം, 1,932 മില്ലിമീറ്റര്‍ വീതി, 1,875 മില്ലിമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അളവുകള്‍.

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണോയട്ടം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ നിരവധി തവണ പുറത്തുവന്നിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. 

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകത്തളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ,  പനോരമിക് സൺറൂഫ്, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ  എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വാഹനത്തിൽ ഒരുക്കുന്നുണ്ട്. എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ഇന്ത്യയില്‍ പ്രധാനമായും ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആൾട്രൂറാസ് G4 തുടങ്ങിയവരാകും ഗ്ലോസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

ഗ്ലോസ്റ്റർ ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിച്ചേക്കും. അഞ്ച് മീറ്ററിലധികം നീളം അളക്കുന്ന ഗ്ലോസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസിന്റെ മുൻനിര മോഡലായാണ്  സ്ഥാനംപിടിക്കുക. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios